home
Total Visiters: 
5 years ago ..
കയ്യൂര്‍:; ചരിത്രമുറങ്ങുന്ന കയ്യൂരില്‍ തങ്കലിപികളില്‍ എഴുതിവയ്ക്കാന്‍ ഒരു കലോസ്തവ ചരിത്രം കൂടി ...കാര്യമായ പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും ഇടനല്‍കാതെ ,ഏതെങ്കിലും ഒരു വര്‍ണ്ണം ചാര്‍ത്താതെ കലകളുടെ വര്‍ണ്ണങ്ങള്‍ ചാര്‍ത്തിയ ജനകീയോത്സവത്തിനാണ് കയ്യൂരില്‍ തിരശീല വീണത്‌., ഈ ഗ്രാമത്തിന്‍റെ നല്ല ആതിഥേയത്വത്തിന് നന്ദി പറഞ്ഞാണ് വന്നവരെല്ലാം മടങ്ങിയത്. അകാലത്തില്‍ പൊലിഞ്ഞു പോയ സുമനേഷ് ഒരു വേദനയായി ഉള്ളിലൊതുക്കി ഏതിനും ഒരു കുറവും വരാതെ കാത്തു ഇവിടുത്തെ ഗ്രാമീണ ജനത. ഏതാണ്ട് 25000 ത്തോളം പേര്‍ക്കാണ് ഇത്രയും ദിവസങ്ങളിലായി വെച്ച് വിളമ്പിയത് . മാധവന്‍ നമ്പൂതിരിയുടെ കൈപ്പുണ്യത്തിനും, ഭക്ഷണ ശാലയിലെ ക്രമീകരണങ്ങള്‍ക്കും കിട്ടിയത് നൂറില്‍ നൂറു മാര്‍ക്ക്. ക്രമസമാധാന പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ അച്ചടക്ക കമ്മറ്റിയും കാത്തു. എല്ലാ സബ്‌ കമ്മറ്റികളും ഒരേ മനസ്സായി പ്രവര്‍ത്തിച്ചതിന്‍റെ കൂടി വിജയമാണ് ഈ കലോത്സവം.
6 years ago ..
കയ്യൂര്‍ : അന്‍പത്തി മൂന്നാമത് കാസര്‍ഗോഡ്‌ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന് കയ്യൂരില്‍ കൊടിയിറങ്ങി .യു .പി ,ഹൈസ്കൂള്‍ ,ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം നേടിക്കൊണ്ട് ഹൊസ്‌ദുര്‍ഗ് ഉപജില്ല ഓവറോള്‍ ചാമ്പ്യന്‍ മാരായി.കാസര്‍ഗോഡ്‌ ഉപജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. സ്കൂള്‍ തലത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഒന്നാം സ്ഥാനത്ത് എത്തി. സമാപന ദിനത്തില്‍ കലോത്സവ നഗരിയിലേക്ക് ആസ്വാദകര്‍ ഒഴുകിയെത്തി. സംഘനൃത്തം ,തിരുവാതിര, നാടകം, നാടന്‍ പാട്ട് ,വഞ്ചിപ്പാട്ട് ഉപകരണ സംഗീത മത്സരങ്ങള്‍ എന്നിവയാണ് സമാപന ദിനത്തില്‍ അരങ്ങേറിയത്. കലോത്സവത്തില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ വഞ്ചിപ്പാട്ട് ,നാടന്‍ പാട്ട് എന്നിവ ആസ്വാദകരില്‍ ആവേശം നിറച്ചു. നിറഞ്ഞ സദസ്സിന് മുന്നിലാണ് ഈ രണ്ട് ഇനങ്ങളും അരങ്ങേറിയത്. അതേ സമയം കലോത്സവത്തില്‍ അപ്പീലുകളുടെ പ്രവാഹമാണ്. ഏതാണ്ട് നൂറോളം അപ്പീലുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഒടുവില്‍ ലഭിച്ച വിവരം .കോടതിയിലേക്ക് പോകുന്നവരും ഉണ്ട്. അപ്പീല്‍ തുക 2500 രൂപയാക്കിയെങ്കിലും ഇതിനൊരു കുറവ് വരുത്താന്‍ കഴിഞ്ഞിട്ടില്ല. വന്‍തുക ചിലവഴിച്ച് മത്സരത്തിനെത്തുമ്പോള്‍ ഈ തുക അപ്പീലിനായി കെട്ടിവയ്ക്കാന്‍ ആരും മടികാട്ടുന്നുമില്ല. സംസ്ഥാന തല മത്സരത്തില്‍ എ ഗ്രേഡ് ലഭിച്ചാല്‍ ഗ്രേസ് മാര്‍ക്ക് ലഭിക്കുമെന്നതിനാല്‍ അതിനു വേണ്ടിയുള്ള ശ്രമമാണ് മിക്കവരും നടത്തുന്നത് നടത്തുന്നത്.നൃത്ത ഇനങ്ങളിലാണ് മത്സരഫലത്തെ ചൊല്ലി കൂടുതല്‍ പരാതികള്‍ ഉയര്‍ന്നു കേട്ടത്
6 years ago ..
കയ്യൂര്‍:; കയ്യൂരില്‍ നടന്ന കാസര്‍ഗോഡ്‌ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തതിനുള്ള സംഘാടക സമിതിയുടെ അവാര്‍ഡ് മാതൃഭൂമിക്കും ,മലബാര്‍ വാര്‍ത്തയ്ക്കും. മികച്ച പ്രഭാത പത്രത്തിനുള്ള അവാര്‍ഡ് മാതൃഭൂമിക്ക് ലഭിച്ചപ്പോള്‍ .മികച്ച സായാഹ്ന പത്രത്തിനുള്ള അവാര്‍ഡാണ് മലബാര്‍ വാര്‍ത്തയ്ക്ക് ലഭിച്ചത് .ഡിസംബര്‍ 31 മുതല്‍ ജനുവരി അഞ്ച് വരെയുള്ള കലോത്സവ വാര്‍ത്തകളാണ് അവാര്‍ഡിനായി പരിഗണിച്ചത്. ഇ .പി രാജഗോപാലന്‍, വത്സന്‍ പിലിക്കോട് ,സുരേഷ് കുമാര്‍, വി വി പ്രഭാകരന്‍ എന്നിവരാണ് വാര്‍ത്തകളെ വിലയിരുത്തി അവാര്‍ഡ് നിര്‍ണ്ണയിച്ചത്. സമാപന യോഗത്തില്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അവാര്‍ഡ് വിതരണം നിര്‍വഹിച്ചു. മാതൃഭൂമിക്ക് വേണ്ടി കെ. രാജേഷ്‌ കുമാര്‍, രാമനാഥ പൈ, ടി .രാജന്‍, ഇ .വി ജയകൃഷ്ണന്‍,പി പി ലിബീഷ് കുമാര്‍, പ്രശാന്ത് എന്നിവരും, മലബാര്‍ വാര്‍ത്തയ്ക്ക് വേണ്ടി മാനേജിംഗ് എഡിറ്റര്‍ ബഷീര്‍ ആറങ്ങാടി, ബി സി ബാബു എന്നിവരും അവാര്‍ഡ് ഏറ്റുവാങ്ങി .
6 years ago ..
6 years ago ..