home
Total Visiters: 
ഉത്സവ ലഹരിയില്‍ കയ്യൂര്‍ 16 pic
7 years ago ..
ചരിത്രം തുടികൊട്ടിയൊഴുകുന്ന തേജസ്വിനിയുടെ കുഞ്ഞോളങ്ങള്‍ക്ക് പാടിയുറങ്ങാന്‍ ഇനി പുതിയൊരു കഥകൂടി.കൗമാര കലയുടെ വസന്തോത്സവത്തിന് നാളെ തിരിതെളിയുമ്പോള്‍ ഉത്സവ ലഹരിയില്‍ ആറാടുന്നത് ഒരു ഗ്രാമം തന്നെയാണ്.സമരേതിഹാസങ്ങളുടെ ചരിത്രം രചിച്ച കയ്യൂരില്‍ ആദ്യമായി വിരുന്നെത്തുന്ന കാസര്‍ഗോഡ് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ജനകീയോത്സവമാക്കി മറ്റൊരു ചരിത്രം രചിക്കാന്‍ ഒരുങ്ങുകയാണ് കയ്യൂരിലെ ഗ്രാമീണ ജനത. കാഴ്ചകളും സംസാരവുമെല്ലാം കലകളിലേക്ക് മാത്രമൊതുങ്ങുന്ന അഞ്ച് രാപ്പകലുകളില്‍ കലോത്സവത്തിനെത്തുന്ന പ്രതിഭകള്‍ക്കും കലാസ്വാദകര്‍ക്കും ാധ്യമ പ്രവര്‍ത്തകര്‍ക്കുമെല്ലാം യാതൊരു കുറവും വരുത്താത്ത രീതിയിലാണ് കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ നടത്തിയത്.ഇന്ന് മുതലുള്ള അഞ്ച് നാളുകള്‍ കലാപ്രതിഭകള്‍ക്കും കലാസ്വാദകര്‍ക്കും മറക്കാനാകാത്ത അനുഭവം നല്‍കാനായി അരയും തലയും മുറുക്കി കയ്യൂരിലെ ജനം ഒന്നാകെ ഇറങ്ങിക്കഴിഞ്ഞു.സ്‌കൂള്‍ പരിസരം ശുചീകരിക്കല്‍, സാമ്പത്തിക സമാഹരണം, വിഭവ സമാഹരണം, പ്രചരണം തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളിലും കയ്യൂരിലെ ഓരോ വീട്ടുകാരുമുണ്ട്. കയ്യൂരിലെ കുടുംബശ്രീ,പുരുഷ സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍ ദിവസങ്ങള്‍ക്ക് മുന്‍പേ കര്‍മ്മരംഗത്ത് സജീവമായി കഴിഞ്ഞു. കലോത്സവത്തിന് എത്തുന്നവര്‍ക്ക് മത്സര വേദികള്‍, ഭക്ഷണ സ്ഥലം,ഓഫീസുകള്‍ , ബസ് സമയം എന്നിവ അറിയിക്കുന്നതിന് പ്രത്യേകം ഇന്‍ഫര്‍മേഷന്‍ കൗണ്ടറും നാട്ടുകാരുടെ സഹകരണത്തോടെ ഒരുക്കുന്നുണ്ട്.സ്റ്റേജിന മത്സരങ്ങള്‍ക്കായി ഏഴോളം വേദികള്‍ തയ്യാറായിക്കഴിഞ്ഞു.സ്‌കൂള്‍ മൈതാനിക്കുള്ളില്‍ അഞ്ചും പുറത്ത് രണ്ടും വേദികളാണ് ഇപ്പോള്‍ സജ്ജീകരിച്ചിട്ടുള്ളത്.പാടുന്ന പടവാള്‍ എന്നറിയപ്പെടുന്ന കവി ടി.എസ് തിരുമുമ്പിന്റെ പേരിലാണ് പ്രധാന വേദി അറിയപ്പെടുന്നത്.ഇന്ത്യയ്ക്കകത്തും പുറത്തും വാക്കുകളുടെ സൗന്ദര്യം കൊണ്ട് ജില്ലയുടെ അഭിമാനമായി മാറിയ സാഹിത്യ സാംസ്‌ക്കാരിക നായകരായിരുന്ന നിരഞ്ജന, മഹാകവി കുട്ടമ്മത്ത് , മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍, വിദ്വാന്‍ പി. കേളുനായര്‍, ടി.ഉബൈദ്,നര്‍ത്തക രത്‌നം കണ്ണന്‍ പെരുവണ്ണാന്‍ എന്നിവരുടെ പേരുകളില്‍ മറ്റു വേദികളും അറിയപ്പെടും.ജില്ലയിലെ ഏഴു ഉപജില്ലകളില്‍ നിന്നുള്ള 217 വിദ്യാലയങ്ങളിലെ നാലായിരത്തോളം പ്രതിഭകള്‍ 298 ഇനങ്ങളിലായി മാറ്റുരക്കും. ഇതിനു പുറമേ 123 മത്സരാര്‍ത്ഥികള്‍ അപ്പീലുമായി എത്തുന്നുണ്ട്.കോടതി വിധി സമ്പാദിച്ച് കൂടുതല്‍ പേര്‍ മത്സരിക്കാന്‍ എത്തുമെന്നും സംഘാടകര്‍ പ്രതീക്ഷിക്കുന്നുണ്ട്. യു. പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി എന്നി വിഭാഗങ്ങളിലായി കലോത്സവം, സംസ്‌കൃതോത്സവം , അറബിക് സാഹിത്യോത്സവം, ഉറുദു കലാമേള , കന്നഡ ഉത്സവം എന്നിവയിലാണ് മത്സരം.മന്നം ജയന്തി കണക്കിലെടുത്ത് രണ്ടിന് കലോത്സവത്തിന് അവധി നല്‍കിയിട്ടുണ്ട്. സ്‌റ്റേജിന മത്സരങ്ങള്‍ മൂന്നു മുതല്‍ ആറു വരെയാണ്.ജില്ലയ്ക്കു പുറത്തുള്ള 150 ഓളം പ്രമുഖരായ വിധികര്‍ത്താക്കള്‍ തന്നെ മത്സരഫലം നിര്‍ണ്ണയിക്കാന്‍ എത്തും. മേളയില്‍ പങ്കെടുക്കുന്ന കാല്‍ലക്ഷം പേര്‍ക്ക് വിഭവ സമൃദ്ധമായ ഭക്ഷണം നല്‍കുന്നതിന് ഭക്ഷണശാലയും പാചകപ്പുരയും ഒരുങ്ങിക്കഴിഞ്ഞു. ജില്ലയ്ക്കകത്തും പുറത്തും അറിയപ്പെടുന്ന പാചക വിദഗ്ദ്ധന്‍ മാധവന്‍ നമ്പൂതിരിയാണ് കലോത്സവത്തിനെത്തുന്നവര്‍ക്ക് ഭക്ഷണം ഒരുക്കുന്നത്.
ബസ് തൊഴിലാളി ഫെഡറേഷന്‍ വാഹനജാഥ പര്യടനം തുടങ്ങി
കയ്യൂരില്‍ കൊടിയിറങ്ങിയത് ജനകീയോത്സവത്തിന്
കലാകിരീടം ഹൊസ്‌ദുര്‍ഗിന് ; സ്കൂളുകളില്‍ ദുര്‍ഗ
കലോത്സവ റിപ്പോര്‍ട്ടിംഗ്; മാതൃഭൂമിക്കും മലബാര്‍ വാര്‍ത്തയ്ക്കും അവാര്‍ഡ്
''കുന്ന് കാത്ത പുഴ പോറ്റിയ ...''ഓര്‍മ്മ പുസ്തകം പ്രകാശനം ചെയ്തു 21 Pic
ജില്ലാ സ്കൂള്‍ കലോത്സവം; നാലാം ദിവസം മത്സരങ്ങള്‍ പുരോഗമികുന്നു. 16 PIC
സുമനേഷിന്‍റെ വേര്‍പാട്; കലോത്സവ നഗരിയില്‍ ശനിയാഴ്ച അനുശോചന യോഗം
പ്രിയപ്പെട്ട സുമനേഷ്; ആ യാത്ര പറച്ചില്‍ മരണത്തിലേക്കായിരുന്നോ
ജില്ലാ സ്കൂള്‍ കലോത്സവം മൂന്നാം ദിവസം; മത്സരങ്ങള്‍ പുരോഗമിക്കുന്നു.
വര്‍ണ..... വിസ്മയം 5 Pic
വിജയികളെയും കാത്ത്......
സജീവമായി ഭക്ഷണശാല
ജില്ലാ സ്കൂള്‍ കലോത്സവം; മത്സര ഫലങ്ങള്‍
ജില്ലാ സ്കൂള്‍ കലോത്സവം; മത്സരങ്ങള്‍ പുരോഗമിക്കുന്നു
ജില്ലാ സ്‌കൂള്‍ കലോത്സവം; സ്‌റ്റേജിനങ്ങള്‍ ആരംഭിച്ചു
കലോത്സവത്തില്‍ ഇന്ന് (03.01.2013)
ജില്ലാ കലോത്സവം; ചെറുവത്തൂര്‍ ഉപജില്ല മുന്നില്‍ 2 Pic
ഉത്സവ ലഹരിയില്‍ കയ്യൂര്‍ 16 pic
കലോത്സവത്തില്‍ ഇന്ന് (01-01-2013)
ജില്ലാ കലോത്സവത്തിന് കയ്യൂരില്‍ തുടക്കമായി
കയ്യൂര്‍ ജനതയുടെ സ്നേഹക്ഷണം;സ്വാഗതം കലാ മാമാങ്കത്തിലേക്ക്
കലോത്സവ വിജയത്തിന് കയ്യും മെയ്യും മറന്ന് കയ്യൂരുകാര്‍
ജില്ലാ കലോത്സവം;മികച്ച റിപ്പോര്‍ട്ടിങ്ങിന് അവാര്‍ഡ് നല്‍കും
വളണ്ടിയര്‍ കമ്മിറ്റിയോഗം
സംഘാടക സമിതി എക്സിക്യൂട്ടീവ് യോഗം
ക്വോട്ടേഷന്‍ ക്ഷണിക്കുന്നു
ജില്ലാ സ്കൂള്‍ കലോത്സവം; ചെറുവത്തൂരില്‍ 31 ന് വിളംബര ജാഥ
ജില്ലാ കലോത്സവം ഒരുക്കങ്ങള്‍ സജീവം; പന്തലിന് കാല്‍ നാട്ടി
ജില്ലാ സ്‌കൂള്‍ കലോത്സവം; പന്തല്‍ കാല്‍നാട്ട്
കലോത്സവ സംഘാടക സമിതി യോഗം
ജില്ലാ സ്കൂള്‍ കലോത്സവം മീഡിയാ സെന്‍റര്‍ തുറന്നു
ജില്ലാ കലോത്സവം: സ്‌റ്റേജ്-പന്തല്‍ ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ സ്കൂള്‍ കലോത്സവം; ബ്ലോഗ്‌ ഉദ്ഘാടനം ചെയ്തു
ജില്ലാ സ്കൂള്‍ കലോത്സവം; ബ്ലോഗ്‌ ഉദ്ഘാടനം 8 ന്
ജില്ലാ സ്കൂള്‍ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു
ജില്ലാ സ്കൂള്‍ കലോത്സവം;ലോഗോ പ്രകാശനവും, സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും 23 ന്
ജില്ലാ സ്കൂള്‍ കലോത്സവം; ലോഗോ ക്ഷണിച്ചു
റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം; കയ്യൂരില്‍ സംഘാടക സമിതിയായി
.