home
Total Visiters: 
പ്രിയപ്പെട്ട സുമനേഷ്; ആ യാത്ര പറച്ചില്‍ മരണത്തിലേക്കായിരുന്നോ
6 years ago ..
കയ്യൂര്‍ : ഉച്ചവരെ അവന്‍റെ വിളിയും, നോട്ടവും ഉണ്ടായിരുന്നു ഭക്ഷണശാലയില്‍ എല്ലായിടത്തും... സ്വന്തം വിദ്യാലയം കലോത്സവത്തിന് ആദിത്യമരുളുമ്പോള്‍ വിരുന്നെത്തുന്നവര്‍ക്ക് ഒന്നിനും ഒരു കുറവും ഉണ്ടാകരുതെന്ന് അവന് നിര്‍ബന്ധമുണ്ടായിരുന്നു ... അത് കൊണ്ട് തന്നെയാണ് ശനിയാഴ്ച ശബരിമലയിലേക്ക് പോകാനിരിക്കുമ്പോഴും വെള്ളിയാഴ്ച ഉച്ചവരെ കലോത്സവ ഭക്ഷണശാലയിലേക്ക് സേവനത്തിനായി സുമനേഷ് എത്തിയത്. ഉച്ചവരെയുള്ള ഭക്ഷണശാലയിലെ സേവനത്തിന് ശേഷം കഴിഞ്ഞ ദിവസം നടന്ന സ്വാഗതഗാനത്തിനായി കൊണ്ട് വന്ന വേഷവിധാനങ്ങള്‍ കൂട്ടുകാര്‍ക്കൊപ്പം നീലേശ്വരത്തു എത്തിച്ച വീട്ടിലേക്ക് മടങ്ങിയതായിരുന്നു സുമനേഷ്. അയ്യപ്പന്മാര്‍ക്ക് വീട്ടിലൊരുക്കിയ ഭിക്ഷയ്ക്ക് മുന്‍പ് കുളിക്കുന്നതിനായാണ് സുമനേഷ് വീടിന് സമീപത്തെ കാവിലെ കുളത്തിലേക്ക് പോയത്. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ വിദ്യാര്‍ത്ഥിയുടെ ചേതനയറ്റ ശരീരം കുളത്തില്‍ കണ്ടെത്തിയത്. ഈ വാര്‍ത്തയറിഞ്ഞതോടെ കലാവര്‍ണ്ണങ്ങള്‍ പെയ്തിറങ്ങിയിരുന്ന കലോത്സവ നഗരി നിശബ്ദമായി. ശബരിമല യാത്രയ്ക്കായി യാത്ര പറഞ്ഞ കൂട്ടുകാര്‍ പ്രിയ സ്നേഹിതന്‍റെ വേര്‍പാടറിഞ്ഞ് തേങ്ങി. സ്കൂളിലെ എല്ലാ കാര്യങ്ങളിലും സജീവ സാന്നിധ്യമായിരുന്നു സുമനേഷ് ഇവിടുത്തെ എന്‍ എസ് എസ് വളണ്ടിയര്‍ കൂടിയായിരുന്നു. ഇത്രയേറെ ഒരുക്കുകൂട്ടലുകള്‍ നടത്തിയതിനാല്‍ കലോത്സവം മാറ്റിവയ്ക്കാന്‍ സാധിക്കാത്തതിനാല്‍ അനുശോചന യോഗത്തിന് ശേഷം മാത്രമേ ശനിയാഴ്ച മത്സരങ്ങള്‍ ആരംഭിക്കുകയുള്ളൂ ..
.
ബസ് തൊഴിലാളി ഫെഡറേഷന്‍ വാഹനജാഥ പര്യടനം തുടങ്ങി
കയ്യൂരില്‍ കൊടിയിറങ്ങിയത് ജനകീയോത്സവത്തിന്
കലാകിരീടം ഹൊസ്‌ദുര്‍ഗിന് ; സ്കൂളുകളില്‍ ദുര്‍ഗ
കലോത്സവ റിപ്പോര്‍ട്ടിംഗ്; മാതൃഭൂമിക്കും മലബാര്‍ വാര്‍ത്തയ്ക്കും അവാര്‍ഡ്
''കുന്ന് കാത്ത പുഴ പോറ്റിയ ...''ഓര്‍മ്മ പുസ്തകം പ്രകാശനം ചെയ്തു 21 Pic
ജില്ലാ സ്കൂള്‍ കലോത്സവം; നാലാം ദിവസം മത്സരങ്ങള്‍ പുരോഗമികുന്നു. 16 PIC
സുമനേഷിന്‍റെ വേര്‍പാട്; കലോത്സവ നഗരിയില്‍ ശനിയാഴ്ച അനുശോചന യോഗം
പ്രിയപ്പെട്ട സുമനേഷ്; ആ യാത്ര പറച്ചില്‍ മരണത്തിലേക്കായിരുന്നോ
ജില്ലാ സ്കൂള്‍ കലോത്സവം മൂന്നാം ദിവസം; മത്സരങ്ങള്‍ പുരോഗമിക്കുന്നു.
വര്‍ണ..... വിസ്മയം 5 Pic
വിജയികളെയും കാത്ത്......
സജീവമായി ഭക്ഷണശാല
ജില്ലാ സ്കൂള്‍ കലോത്സവം; മത്സര ഫലങ്ങള്‍
ജില്ലാ സ്കൂള്‍ കലോത്സവം; മത്സരങ്ങള്‍ പുരോഗമിക്കുന്നു
ജില്ലാ സ്‌കൂള്‍ കലോത്സവം; സ്‌റ്റേജിനങ്ങള്‍ ആരംഭിച്ചു
കലോത്സവത്തില്‍ ഇന്ന് (03.01.2013)
ജില്ലാ കലോത്സവം; ചെറുവത്തൂര്‍ ഉപജില്ല മുന്നില്‍ 2 Pic
ഉത്സവ ലഹരിയില്‍ കയ്യൂര്‍ 16 pic
കലോത്സവത്തില്‍ ഇന്ന് (01-01-2013)
ജില്ലാ കലോത്സവത്തിന് കയ്യൂരില്‍ തുടക്കമായി
കയ്യൂര്‍ ജനതയുടെ സ്നേഹക്ഷണം;സ്വാഗതം കലാ മാമാങ്കത്തിലേക്ക്
കലോത്സവ വിജയത്തിന് കയ്യും മെയ്യും മറന്ന് കയ്യൂരുകാര്‍
ജില്ലാ കലോത്സവം;മികച്ച റിപ്പോര്‍ട്ടിങ്ങിന് അവാര്‍ഡ് നല്‍കും
വളണ്ടിയര്‍ കമ്മിറ്റിയോഗം
സംഘാടക സമിതി എക്സിക്യൂട്ടീവ് യോഗം
ക്വോട്ടേഷന്‍ ക്ഷണിക്കുന്നു
ജില്ലാ സ്കൂള്‍ കലോത്സവം; ചെറുവത്തൂരില്‍ 31 ന് വിളംബര ജാഥ
ജില്ലാ കലോത്സവം ഒരുക്കങ്ങള്‍ സജീവം; പന്തലിന് കാല്‍ നാട്ടി
ജില്ലാ സ്‌കൂള്‍ കലോത്സവം; പന്തല്‍ കാല്‍നാട്ട്
കലോത്സവ സംഘാടക സമിതി യോഗം
ജില്ലാ സ്കൂള്‍ കലോത്സവം മീഡിയാ സെന്‍റര്‍ തുറന്നു
ജില്ലാ കലോത്സവം: സ്‌റ്റേജ്-പന്തല്‍ ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ സ്കൂള്‍ കലോത്സവം; ബ്ലോഗ്‌ ഉദ്ഘാടനം ചെയ്തു
ജില്ലാ സ്കൂള്‍ കലോത്സവം; ബ്ലോഗ്‌ ഉദ്ഘാടനം 8 ന്
ജില്ലാ സ്കൂള്‍ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു
ജില്ലാ സ്കൂള്‍ കലോത്സവം;ലോഗോ പ്രകാശനവും, സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും 23 ന്
ജില്ലാ സ്കൂള്‍ കലോത്സവം; ലോഗോ ക്ഷണിച്ചു
റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം; കയ്യൂരില്‍ സംഘാടക സമിതിയായി
.