കെ. എം.കെ ചെറുകഥാ അവാര്‍ഡ് ഉപേന്ദ്രന് മടിക്കൈക്ക്
5 years ago ..
ചെറുവത്തൂര്‍: പുരോഗമന കലാ സാഹിത്യ സംഘം ചെറുവത്തൂര്‍ ഏരിയാകമ്മറ്റി ഏര്‍പ്പെടുത്തിയ കെ.എം.കെ സ്മാരക സംസ്ഥാനതല ചെറുകഥാ പുരസ്കാരം ഉപേന്ദ്രന് മടിക്കൈക്ക്. ക്യാമറകാഴ്ചകള്‍ എന്ന കഥയ്ക്കാണ് അംഗീകാരം.ക്യാഷ് അവാര്‍ഡും,ഫലകവും,പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഡിസംബര്‍ ഏഴിന് വൈകീട്ട് നാലിന് കാരിയില്‍ ശ്രീകുമാര്‍ മെമ്മോറിയല്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ ലിസി മാത്യു അവാര്‍ഡ് സമ്മാനിക്കും.
.
|