പൈതൽ മലയില്‍ ബൈക്കപകടം: ഉദിനൂർ സ്കൂൾ വിദ്യാർഥി മരണപ്പെട്ടു
5 years ago ..
ചെറുവത്തൂർ: പൈതൽ മലയിലേക്ക് മോട്ടോര്‍ ബൈക്കിൽ വിനോദയാത്ര നടത്തിയ സംഘത്തിലെ ഒരു വിദ്യാര്‍ത്ഥി അപകടത്തിൽ മരിച്ചു .. ഉദിനൂർ ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം വര്‍ഷ സയൻസ് വിദ്യാർഥി വി.കെ.മുർഷിദ് (18 ) ആണ് മരിച്ചത് .,പടന്ന വടക്കെപ്പുറത്തെ പി.പി.മുസ്തഫയുടെ മകനാണ്. കൂട്ടത്തിലുണ്ടായിരുന്ന ടി.കെ.പി അബ്ദുൽ ഗഫൂറിന്റെ മകൻ എ.സി.മുഹമ്മദ് അസ്ലഹ് (18 ) നും പരിക്ക് പറ്റി . ഇയാളെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ് . പൈതൽ മലയിലെ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് എട്ടു ബൈക്കുകളിലായി പുറപ്പെട്ട സംഘത്തിൽ പതിനാറ് പേരുണ്ടായിരുന്നു. ഒടുവള്ളിത്തട്ട് ഭാഗത്ത് നിന്ന് നടുവിൽ കുടിയാന്മല റോഡിലേക്ക് സഞ്ചരിക്കുന്നതിനിടയിൽ എതിരെ വന്ന ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടയിലാണ് അപകടം പറ്റിയത്. ബൈക്കിൽ നിന്ന് തെറിച്ചുവീണ മുർഷിദിന്റെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങുകയായിരുന്നു. ഉടനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തുവെങ്കിലും രാത്രി എട്ടു മണിയോടെ മരണപ്പെട്ടു. ഷാഹിദയാണ് മുർഷിദിന്റെ മാതാവ്. മുബഷീർ ,ഫാത്തിമ, ഫാദിൽ എന്നിവർ സഹോദരങ്ങളാണ്
.
|