പുരസ്കാര ജേതാക്കള്‍ക്ക് ആദരം
5 years ago ..
ചെറുവത്തൂര്‍: പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രത്തിന്റെ ആഭിമൂഖ്യത്തില്‍ കാലാ -സാഹിത്യ - കായിക പ്രതിഭകളെ ആദരിച്ചു. സി. വി ബാലകൃഷ്ണന്, ഫോക് ലോര്‍ അക്കാദമി ഫെല്ലോഷിപ്പ് നേടിയ എം.വി തമ്പാന് പണിക്കര്‍, കേരള സംഗീത നാടക അക്കാദമി കലാശ്രീ പുരസ്കാരം നേടിയ വി.കുഞ്ഞിരാമന് വൈദ്യര്, ദേശീയ ഫുട്ബോള്‍ ടീമംഗം കെ.പി രാഹുല്‍ എന്നിവരെയാണ് ആദരിച്ചത്. പ്രൊഫ.കെ.പി ജയരാജന് ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും നിര്‍വഹിച്ചു. എം .വി രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. അഡ്വ.എം. രമേശന്, പി.പി മാധവന് പണിക്കര്‍, മോഹനന് മേച്ചേരി, മയ്യിച്ച പി ഗോവിന്ദന്, ടി.വി രാമചന്ദ്രന് പണിക്കര്‍, എം.ഗംഗാധരന്, ടി.രാജന് തുടങ്ങിയവര്‍ സംസാരിച്ചു.
.
|