എന്തെങ്കിലും സഹായം വേണോ സാര്‍
5 years ago ..
കാടങ്കോട്: കലോത്സവ നഗരിയില്‍ എത്തിയ നിരവധിപേര്‍ക്ക് മുന്നിലേക്ക് ഈ ചോദ്യവുമായി ഒരു സകൌട്ട് കുപ്പായക്കാരന് ഓടിയെത്തിയിരുന്നു. ആതിഥേയ വിദ്യാലയത്തിലെ ഒന്‍പതാം തരം വിദ്യാര്‍ത്ഥി കെ.കെ മുഹമ്മദ് . സ്കൂളില്‍ സകൌട്ടിന് യൂണിറ്റില്ല.എന്ന് വച്ച് അടങ്ങിയിരിക്കാന്‍ മുഹമ്മദ് തയ്യാറായിരുന്നില്ല. എഴാംതരത്തില്‍ പഠിക്കുമ്പോള്‍ ഉപയോഗിച്ച കുപ്പായവുമായി അവന് കലോത്സവ നഗരിയിലെത്തി. ഒറ്റയാള്‍ സ്കൌട്ട് ആയി ഓടിനടന്നു. ഒടുവില്‍ കലോത്സവം കഴിഞ്ഞ് മടങ്ങുമ്പോള്‍ എല്ലാവരും കൈകൊടുത്ത് പറഞ്ഞു. സബാഷ് മുഹമ്മദ് ........
.
|