home
Total Visiters: 
കാലിക്കടവ് : മാരിപെയ്യുന്ന കള്ളക്കര്‍ക്കടകത്തിന് അറുതിയുമായി പൊന്നിന്‍ ചിങ്ങം വന്നെത്തി. മലയാളത്തിന്റെ വസന്തകാലമാണ് ചിങ്ങം. സമൃദ്ധിയുടെ പോന്നോണത്തെ വരവേല്‍ക്കാന്‍ നാടോരുങ്ങുകയാണ്. ഞായറാഴ്ച ചിങ്ങം ഒന്ന് . ഐശ്വര്യത്തിന്റെ നിറ സമൃദ്ധിയുമായി വീണ്ടുമൊരാവണിപ്പുലരി കൂടി. സംസ്കൃതത്തില്‍ ശ്രാവണമെന്നും തമിഴില്‍ ആവണിയെന്നും വിളിക്കുന്ന ചിങ്ങം മലയാളത്തിന്‍റെ വസന്തകാലമാണ്. ഒരാണ്ടത്തെ ദുരിതത്തെ തൂത്തെറിഞ്ഞ് ഐശ്വര്യത്തെ വരവേല്‍ക്കുകയാണ് ചിങ്ങപ്പുലരിയിലൂടെ.ഓണത്തിന്‍റെ സാന്നിധ്യം കൊണ്ടാണ് ചിങ്ങം പ്രാധാന്യമര്‍ഹിക്കുന്നത്‌., ഓണം വന്നാല്‍ പ്രകൃതിയിലറിയാം.പാടങ്ങളില്‍ വിളഞ്ഞു നില്‍ക്കുന്ന നെല്‍ക്കതിര്‍,പറമ്പുകളില്‍ തുമ്പയും,മുക്കുറ്റിയും തൊട്ടാവാടിയും. ചിങ്ങം ഒന്ന് മുതല്‍ മുറ്റത്ത് പൂക്കളമിട്ടുതുടങ്ങും.തുമ്പപ്പൂവിനാണ് പൂക്കളത്തില്‍ പ്രാധാന്യം എന്നത് കൊണ്ട് തന്നെ തുമ്പത്തലപ്പുകളില്‍ പൂക്കള്‍ തേടി നടക്കുന്ന ബാല്യങ്ങളെ ഇപ്പോഴും ഗ്രാമങ്ങളില്‍ കാണാം. പ്ലാവില കൊണ്ടും, താളില കൊണ്ടുമെല്ലാം ഉണ്ടാക്കുന്ന കോട്ടാളകളിലാണ് കുട്ടികള്‍ പൂക്കളിറുക്കുന്നത് . എല്ലാം കൊണ്ടും സന്തോഷക്കാഴ്ചകള്‍ നിറയുന്ന കാലമാണ് ചിങ്ങം .കാലമാറ്റത്തില്‍ വയലുകള്‍ കെട്ടിടങ്ങള്‍ക്ക് വഴിമാറിയപ്പോള്‍ ഓണം വിളവെടുപ്പ് ഉത്സവമെന്ന സങ്കല്പം മാത്രം ബാക്കിയാവുകയാണ്. മറുനാട്ടില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ കൊണ്ട് ഓണസദ്യയൊരുക്കുന്ന വിപണിയുടെ ഉത്സവം മാത്രമായി ഓണം മാറുകയാണെന്ന വേദനയും ഒരു വശത്ത്‌ നിറയുന്നു. എന്ത് തന്നെയായാലും പ്രതീക്ഷയുടെ പൂക്കാലവും കൊണ്ട് പടികടന്നെത്തുന്ന ചിങ്ങത്തെ മലയാളികള്‍ സന്തോഷത്തോടെ വരവേല്‍ക്കുന്നു.വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഓണാഘോഷത്തിന് നാട് ഒരുങ്ങുകയാണ്.
''ഓണത്തെ കുറിച്ചുള്ള എന്‍റെ ഓര്‍മ്മകള്‍ തുടങ്ങുന്നത് തുമ്പപ്പൂവുകളില്‍ നിന്നാണ്.തീവണ്ടിയാപ്പീസിലേക്ക് ഒലിച്ചുപോകുന്ന മൂരിവണ്ടി ചക്രങ്ങളുടെ പാടുകള്‍ വീണ നിരത്തിനിരുവശവും നെല്‍വയലുകളായിരുന്നു.ചിങ്ങം പിറക്കുന്നതോടെ നിരത്തിന്‍റെ അരികുകളില്‍ തുമ്പ കണ്ണ് തുറക്കുന്നു. അന്ന് ഞാന്‍ ചെറിയ കുട്ടിയായിരുന്നു.തുമ്പപ്പൂക്കളേയും , പൂക്കള്‍ക്ക് മുകളില്‍ തത്തിക്കളിക്കുന്ന കണ്ണാടിച്ചിറകുകളുള്ള തുമ്പികളെയും അത്ഭുതത്തോടെ നോക്കി നിന്നകാലം'........-'ഓര്‍മ്മയിലെ ഓണം'-എം. മുകുന്ദന്‍)) )) സ്മൃതിപഥങ്ങളിലേക്ക് ഓര്‍മ്മകളുടെ പൂക്കൂടകളുമേന്തി വീണ്ടും ഓണം വിരുന്നെത്തുകയായി. കള്ളവും ചതിവുമില്ലാതിരുന്ന നല്ല കാലത്തിന്‍റെ ഓര്‍മ്മകള്‍ക്കൊപ്പം മലയാളികള്‍ ഒരുങ്ങുകയായി ഐശ്വര്യത്തിന്‍റെ പൊന്നോണത്തെ വരവേല്‍ക്കാന്‍., ചിങ്ങം പിറന്നപ്പോള്‍ തന്നെ ഓണത്തെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.എന്നാല്‍ യഥാര്‍ത്ഥ ആഘോഷം തുടങ്ങുന്നത് അത്തം നാള്‍ തൊട്ടാണ്. അത്തം പിറന്ന് പത്താംനാള്‍ തിരുവോണം.അന്ന് വന്നെത്തുന്ന വലിയൊരു സങ്കലപ്പത്തിന്‍റെ പ്രതീകമായ,പ്രജാക്ഷേമ തത്പരനായിരുന്ന മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് ഓരോ മലയാളിയും. ഓണം ഓരോ മലയാളിക്കും ഗൃഹാതുരതയുണര്‍ത്തുന്ന നന്മയുടെ ഉത്സവം തന്നെയാണ്. ചിങ്ങമാസം പിറന്നാല്‍ സവിശേഷമായ ചില ചടങ്ങുകള്‍ വടക്കന്‍ കേരളത്തില്‍ കാണാം.അതിലൊന്നാണ് ചിങ്ങവെള്ളം വയ്ക്കല്‍ . ചിങ്ങ വെള്ളം- ............................... ചിങ്ങമാസത്തിലെ ദിനചര്യയാണ്‌ ചിങ്ങവെള്ളം വയ്ക്കുകയെന്നത് .മറ്റ് പല ചടങ്ങുകളും പോയ്‌ മറഞ്ഞുവെങ്കിലും പലവീടുകളിലും ഇന്നും ഈ പതിവുണ്ട്. എല്ലാ ദിവസവും കിണറില്‍ നിന്നും ആദ്യം എടുക്കുന്ന വെള്ളം കിണ്ടിയിലോ,മുരുടയിലോ എടുത്ത് പടിഞ്ഞാറ്റയില്‍ വയ്ക്കുന്നു. ഇതിന് മുകളില്‍ വാഴയില കീറിവച്ചോ,താളില വച്ചോ അതില്‍ തുമ്പപ്പൂവിടുകയും ചെയ്യുന്നു. ചിങ്ങ വിശുദ്ധിയുടെ പ്രതീകമായിട്ടാണ്‌ ചിങ്ങവെള്ളത്തെ കാണുന്നത്. ചിങ്ങവെള്ളം എടുത്ത് വച്ചശേഷം മാത്രമേ കിണറിലെ വെള്ളം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കൂ... ''കോട്ടാള'' ഓര്‍മ്മപ്പൂക്കള്‍ നിറയുന്ന ഇലക്കൊട്ട- ............................................................................................... ഗ്രാമീണ ജീവിതത്തിലൂടെ കടന്നുവന്ന ഏതൊരാളുടെയും ഓണത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ തുടങ്ങുക 'തുമ്പപ്പൂവില്‍ നിന്നും 'അതിറുത്തുനിറച്ച കൊട്ടാളകളില്‍ നിന്നുമാണ്. പ്ലാവില ,താളില ,ആലില എന്നിവ ഉപയോഗിച്ചാണ് കൊട്ടാള 'ഉണ്ടാക്കുക . ഇലകള്‍ ചേര്‍ത്തു വെച്ച് ഈര്‍ക്കില്‍ കൊണ്ട് തുന്നിചെര്‍ത്തുണ്ടാക്കുന്ന ഈ പൂക്കൂടകളിലും വൈവിധ്യമുണ്ട്. പ്ലാവില കൊട്ടാളകളാണ് രൂപഭംഗിയില്‍ മുന്‍പില്‍. ചെടികളില്‍ നിന്നും ചെടികളിലേക്ക് പൂക്കള്‍ തേടി പറന്നു നടക്കുന്ന പൂമ്പാറ്റകളെപ്പോലെ പൂക്കളിറുക്കാന്‍ ഓടിനടക്കുന്ന കുട്ടിക്കൂട്ടങ്ങള്‍ അപൂര്‍വമായതോടെ കൊട്ടാളയും ഓര്‍മ്മക്കൂട മാത്രമാവുകയാണ്. ഐശ്വര്യത്തിന്റെ കൃഷ്ണപ്പാട്ട്- .................................................................... ചിങ്ങമാസം വന്നാല്‍ ആലാപന ഭംഗിയോടെ ഹൈന്ദവ ഭവനങ്ങളിലും,ക്ഷേത്രങ്ങളിലും കൃഷ്ണപ്പാട്ടിന്‍റെ ഈണമുയരും. കൃഷ്ണ ഭഗവാന്‍റെ അവതാര ലീലകള്‍ പാടിപ്പുകഴ്ത്തുകയാണ് കൃഷ്ണപ്പാട്ടിലൂടെ. കര്‍ക്കടകത്തിലെ രാമായണം സന്ധ്യാസമയങ്ങളില്‍ ആണെങ്കില്‍ പ്രഭാതങ്ങളിലാണ് കൃഷ്ണപ്പാട്ട് പാരായണം.മലയാളത്തിലെ ഉത്തമകാവ്യങ്ങളില്‍ വച്ച് എല്ലാം കൊണ്ടും അദ്വിതീയ സ്ഥാനമാണ് ചെറുശ്ശേരി നമ്പൂതിരിയാല്‍ രചിക്കപ്പെട്ടു എന്ന് കരുതുന്ന കൃഷ്ണപ്പാട്ടിനുള്ളത്. ഭാഷയിലെ ഭക്തി കാവ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കൃഷ്ണപ്പാട്ട് ഒരു കാലത്ത് ഒട്ടുമിക്ക പാരായണം ചെയ്തിരുന്നു.പിലിക്കോട് ഗ്രാമത്തില്‍ പലവീടുകളിലും,ചില ക്ഷേത്രങ്ങളിലും ഇപ്പോഴും പതിവ് തെറ്റിക്കാതെ കൃഷ്ണലീലകള്‍ പാടിപ്പുകഴ്ത്തുന്നു. ചിങ്ങമാസം മുഴുവനും ഈ പാരായണം തുടരുന്നു വടക്കന്‍ കേരളം സ്പെഷല്‍ നോണ്‍ വെജ് ഓണസദ്യ- ......................................................................................... വടക്കായാലും ,തെക്കായാലും ഓണസദ്യ കെങ്കേമമായിരിക്കും . കാര്‍ഷികോത്സവമായ ഓണത്തിന്‌ തെക്കുള്ളവര്‍ക്കു വെജിറ്റബിള്‍ സദ്യയാണെങ്കില്‍,വടക്കുള്ളവര്‍ക്ക് സദ്യ നോണ്‍വെജ് ആണ് .അതുകൊണ്ട് തന്നെ മറുനാടന്‍ കോഴിക്കച്ചവടക്കാര്‍ക്ക് നമ്മുടെ ഓണക്കാലം അത്യുഗ്രന്‍ സീസണാണ്.ലോഡുകണക്കിന് കോഴികളാണ് തമിഴ്നാട്,കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും കണ്ണൂര്‍,കാസര്‍ഗോഡ്‌ ജില്ലകളില്‍ എത്തുക .ഉത്രാട ദിനത്തില്‍ തന്നെ കോഴിക്കച്ചവടം പൊടിപൊടിക്കും .സ്ഥിരം കോഴിക്കടകള്‍ക്ക് പുറമേ നിരവധി താല്‍ക്കാലിക കോഴിക്കടകളും ഇവിടങ്ങളില്‍ തുറക്കും .കോഴിക്ക് പുറമേ മത്സ്യക്കച്ചവടവും സജീവമാകും ചുരുക്കിപറഞ്ഞാല്‍ ഓണസദ്യയെ കുറിച്ച് കേട്ടാല്‍ തെക്കുള്ളവരും വടക്കുള്ളവരും പരസ്പരം അദ്ഭുതം കൂറും.എന്നാല്‍ മത്സ്യ -മാംസാദികള്‍ പൂര്‍ണ്ണമായും ഒഴിവാക്കി ഓണസദ്യ ഒരുക്കുന്നരും വടക്കന്‍ കേരളത്തില്‍ ഉണ്ട് ഓണപ്പൂക്കളം ചിങ്ങം മുഴുവന്‍ - .......................................................... തെക്കന്‍ കേരളത്തില്‍ അത്തം മുതലാണ്‌ പൂക്കളമെങ്കില്‍ വടക്കന്‍ കേരളത്തില്‍ ചിങ്ങം ഒന്ന് മുതല്‍ തന്നെ പൂവിട്ടു തുടങ്ങി.ചിങ്ങം ഒന്ന് മുതല്‍ അത്തം നാള്‍ വരെ തുമ്പപ്പൂവും,വീട്ടുതൊടികളിലെ പൂക്കളും മാത്രമാകും പൂക്കളത്തിലുണ്ടാവുക.അത്തംനാള്‍ മുതല്‍ പൂക്കളത്തിന്‍റെ വലുപ്പവും,പൂക്കളുടെ എണ്ണവും കൂടും.ഉത്രാടം,ഓണം ദിവസങ്ങളില്‍ തീര്‍ക്കുന്നതായിരിക്കും ഏറ്റവും മനോഹരമായ പൂക്കളം.ഒരു കാലത്ത് നാട്ടുപൂക്കള്‍ മാത്രമായിരുന്നു പൂക്കളങ്ങള്‍ക്ക് ചന്തമേകിയിരുന്നത് എങ്കില്‍ ഇന്നാസ്ഥാനം മറുനാടന്‍ പൂക്കള്‍ കൈയടക്കി ആഘോഷരീതികള്‍ വൈവിധ്യമെങ്കിലും ഓണം നന്മയുടെ നിറവ് പകരുന്ന ആഘോഷം തന്നെ .................
പിലിക്കോടിനെ സംബന്ധിച്ചുള്ള പ്രബലമായ ഐതിഹ്യം ഇങ്ങനെയാണ്: കുന്നമംഗലത്തു മന്നന്റെ അധീനതയിലായിരുന്നു ഈ പ്രദേശം. ദയരന്‍ എന്ന രാജാവിന്റെ കൊട്ടാരമായിരുന്നു ദയരമംഗലം ഭവതീക്ഷേത്രത്തിന് തൊട്ടുവടക്കായുള്ള പ്രദേശം. ഇന്നത്തെ തീവണ്ടിപ്പാതയുടെ ഇരുവശങ്ങളിലുമായി ഇത് വ്യാപിച്ചു കിടന്നു. ഇതിനു തൊട്ടുള്ള വയല്‍ (വറക്കോട്ടുവയല്‍) ഉദ്യാനവും കൊട്ടുമ്പുറം പ്രദേശം നൃത്തഭൂമിയും. ദയരന്റെ രാജ്യാതിര്ത്തി്യിലേക്ക് ഹല്ലോഹലന്‍ എന്ന അസുരന്‍ അതിക്രമിച്ചുകടന്നു. വീതുകുന്ന് കൈവശപ്പെടുത്തിയ അസുരന്‍ മല്ലക്കരയിലും താവളമുറപ്പിച്ചു. കൊട്ടാരത്തിന്റെ ഇരുദിശയിലുമുള്ള ഈ പ്രദേശങ്ങളിലൂടെ ദയരന്റെ ഭരണകേന്ദ്രം അക്രമിച്ചു തുടങ്ങി. തന്റെ സേനയുടെ സൈ്വരസഞ്ചാരത്തിനും സൈനിക പരിശീലനത്തിനും വേണ്ടി തൊട്ടടുത്ത വിളഭൂമി (വറക്കോട്ടുവയല്‍) മുഴുവന്‍ അസുരന്‍ നശിപ്പിച്ചു. പട്ടിണി ബാധിച്ച ജനങ്ങള്‍ ദയരമംഗലത്തു ദേവിയെ ശരണം പ്രാപിച്ചു. ദേവിയുടെ നെറ്റിയില്‍ നിന്നും അസുരനിഗ്രഹത്തിനായി അങ്കക്കുളങ്ങര ഭഗവതി രൂപം കൊണ്ടു. വീതുകുന്നില്‍ മദ്യപാനവും ചൂതുകളിയുമായി വിനോദത്തില്‍ ഏര്പ്പെ്ട്ടുകഴിഞ്ഞ ഹല്ലോഹലനെ വകവരുത്താന്‍ ദേവി തീരുമാനിച്ചു. ദേവന്മാോരുടെ താവളമായ ദേവര്കുലന്നില്‍ നിന്ന് നോക്കിയപ്പോള്‍ മദ്യപിച്ച് മദോന്മത്തനായ അസുരന്‍ പാലക്കുന്നിലെ ഉപ്പേരിയാലില്‍ നിന്നും നടന്നുനീങ്ങുന്നത് ദേവി കണ്ടു. വഴിമധ്യേ ദേവിയും അസുരനും വാക്തര്ക്കനത്തിലേര്പ്പെതട്ടു. ഏശലുണ്ടായ ആ സ്ഥലമാണ് ഏച്ചിക്കാവ്. ശ്രീനാരായണപുരം ക്ഷേത്രം സ്ഥിതിചെയ്യുന്നത് അവിടെയാണ്. തൊട്ടുതാഴെയുള്ള വിശാലമായ വയലില്വെയച്ച് ദേവിയും അസുരനും പടകുറിച്ചു. ആ സ്ഥലം പടോര്ച്ചു ണ്ട് (പടകുറിച്ച കുണ്ട്) എന്നറിയപ്പെട്ടു. വാലാച്ചേരി മുതല്‍ കാലിക്കടവു വരെയുള്ള തോട്ടിനിരുകരയിലുമുള്ള വയലാണ് പടോര്ച്ചു ണ്ട്. വാര്ത്ത്യറിഞ്ഞ് ഹല്ലോഹലന്റെ മല്ലന്മാ ര്‍ ഓടിയെത്തി. ഈ മല്ലന്മായര്‍ താമസിച്ചിരുന്ന പ്രദേശമാണ് മല്ലക്കര (മല്ലന്മാ.രുടെ കര) എന്ന് പറയുന്നത്. ചേരിതിരിഞ്ഞുള്ള യുദ്ധത്തിന്റെ ആരംഭം (ബാലകാണ്ഡം) നടന്ന സ്ഥലം ബാലാച്ചേരിയായി അറിയപ്പെട്ടു. രാപ്പകല്‍ ഭേദമില്ലാതെ ഒമ്പതുദിവസം ഘോരയുദ്ധം നടന്നു. ഒടുവില്‍ അസുരന്‍ മരിച്ചുവീണു. ഈ സ്ഥലമാണ് പടക്കളം. പിന്നീട് ഈ സ്ഥലം പടുവളം എന്നറിയപ്പെട്ടു. ശവവും പേറി ഇരവിലൂടെ (എരിക്കുന്ന പ്രദേശം - കലം എരിച്ചെടുക്കാന്‍ ഉപയോഗിക്കുന്ന പ്രദേശം) പടയുറപ്പിച്ച സ്ഥലത്തുതന്നെ എത്തി. വലിച്ചൊരേറ്. ശവം കുഞ്ഞരയാല്ത്തസറയില്‍ ചെന്നുവീണു. അവിടെ കുഞ്ഞരയാല്‍ മാത്രമേ വളരൂ. ഇതാണ് കുഞ്ഞരയാല്ത്ത്റമെട്ട. ഇന്നത്തെ മിനി ഇന്റസ്ട്രിയല്‍ എസ്റ്റേറ്റ് പരിസരത്താണ് ഇത്. അതിന് കിഴക്കായി കുഞ്ഞരയാല്ത്തസറ ഇപ്പോഴുമുണ്ട്. കിഴക്ക് പടോര്ച്ചു ണ്ട് വരെ ഈ പ്രദേശം പരന്നുകിടക്കുന്നു. (1. അവലംബം: പിലിക്കോടിന്റെ ചരിത്രം: ഒരന്വേഷണം - പിലിക്കോട് ഗ്രാമപഞ്ചായത്ത് ജനകീയാസുത്രണ പ്രസ്ഥാനം: 1999. 2) ആവേദകന്‍: പി.പി. മാധവന്‍ പണിക്കര്‍) ഈ ഐതിഹ്യത്തിന് ഇന്നുള്ള പ്രസക്തി പിലിക്കോടിന്റെ സ്ഥലനാമങ്ങളുടെ രൂപീകരണവുമായി അതിനുള്ള ബന്ധമാണ്. മേല്പ്പങറഞ്ഞ സ്ഥലങ്ങളെല്ലാം തന്നെ ഈ ഐതിഹ്യം വാസ്തവമാണെന്ന തെളിവുകള്‍ കൂടിയാണെന്ന് പറയാം. പക്ഷേ, ഹല്ലോഹലനുമായി ബന്ധപ്പെട്ട ഇത്തരം ഐതിഹ്യം പിലിക്കോട്ട് മാത്രമല്ല; ഏതാണ്ട് നീലേശ്വരത്തിനും പയ്യന്നുരിനും ഇടയിലുള്ള പല പ്രദേശങ്ങളെ സംബന്ധിച്ചും പറഞ്ഞുകേട്ടിട്ടുണ്ട് എന്നു വരുമ്പോള്‍ ഈ സ്ഥലനാമീകരണങ്ങളെ യുക്തിപൂര്വ്വം സമീപിക്കേണ്ടിയിരിക്കുന്നു. ഐതിഹ്യങ്ങള്‍ രൂപപ്പെടുന്നതുതന്നെ നാട്ടുഭാവനയുടെ വിശാലമായ കഥാഖ്യാനത്തിലാണ്. ആ കഥാഖ്യാനങ്ങള്ക്ക് പൂര്വ്വ കാല സംഭവങ്ങളുമായി ഒരുപക്ഷേ, ബന്ധമുണ്ടായേക്കാം. ദയരന്‍ എന്ന നാട്ടുമുഖ്യനും അയാളെ നശിപ്പിക്കാന്‍ ശ്രമിച്ച ഹല്ലോഹലനുമെല്ലാം ജീവിച്ചിരുന്ന വ്യക്തിത്വങ്ങളാവാം. നാട്ടുപ്രമാണിയെ ഉന്നതവ്യക്തിത്വമായും അപരനെ നീചവ്യക്തിത്വമായും ഭാവനചെയ്യപ്പെടാം. സുരനും (ദേവന്‍)/അസുരനും എന്ന ദ്വന്ദ്വകല്പന ഇവിടെ രൂപപ്പെടുന്നുണ്ട്. കാര്ഷിയകജീവിതമാരംഭിച്ച മനുഷ്യരും അലഞ്ഞുതിരിയുന്ന ആദിമവര്ഗ.വും തമ്മിലുള്ള സംഘര്ഷിമാവാം ഇവിടെ ആഖ്യാനം ചെയ്യുന്നതി. ഇത്തരം സംഘര്ഷംങ്ങളുടെ ആദിരൂപം (architype) ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. സിന്ധുനദീതടത്തില്‍ കാര്ഷിികജീവിതമാരംഭിച്ച ദ്രാവിഡരെ അക്രമിച്ച് തുരത്തിയോടിച്ച ആര്യന്റെ വിജഗാഥ ഈ ഐതിഹ്യങ്ങളുടെ ആദിരൂപം തന്നെയാണ്. കൃഷിയും കന്നുകാലിവളര്ത്ത ലുമാരംഭിച്ച മനുഷ്യവംശത്തെ തന്നെ ബലരാമന്റെയും ശ്രീകൃഷ്ണന്റെയും കഥയിലൂടെ ആഖ്യാനവിധേയമാക്കുന്നുണ്ടല്ലോ. ചേട്ടനായ ബലരാമന് കാര്ഷിടകവൃത്തിയും അനുജനായ കൃഷ്ണന് കന്നുകാലി മേയ്ക്കലും തൊഴിലായി നല്കിവക്കൊണ്ട് അക്കാലത്ത് രൂപപ്പെട്ടുവന്ന നാട്ടുമുഖ്യന്മാരുടെ പുരാവൃത്തത്തെ ഭാവനാത്മകമായി പൊലിപ്പിച്ചെടുത്ത ആദിഭാവന യുഗങ്ങളായി മനുഷ്യവംശത്തിന്റെ തന്നെ സര്ഗ്ഗാ ത്മകതയെ ഉത്തേജിപ്പിച്ച് നിലകൊള്ളുന്നുണ്ട്. കാര്ഷിസകജീവിതത്തില്‍ അമ്മദൈവങ്ങള്ക്കു ള്ള പ്രാധാന്യം എടുത്തുപറയേണ്ടതില്ലല്ലോ. വാമൊഴിയായുള്ള ആഖ്യാനചാതുര്യം ഭാവനയ്ക്ക് ഒട്ടേറെ ഇടങ്ങള്‍ നല്കുുന്നുണ്ട്. അങ്ങനെ രൂപപ്പെടുന്ന ഐതിഹ്യം ഒരു മിത്തിന്റെ സ്വഭാവം കൈക്കൊള്ളുന്നുണ്ട്. ഇത്തരം നാട്ടുമിത്തുകള്‍ ഗ്രാമീണഭാവനയെ ഏറെ പ്രചോദിപ്പിച്ചിരിക്കണം. സ്വാഭാവികമായും ഇവിടെ ദുര്ഗ്ഗാ പൂജയുടെ (നവരാത്രി) ഐതിഹ്യങ്ങളുടെ യുക്തി കണ്ടെത്താന്‍ കഴിയുന്നുണ്ട്. മധു കുടിച്ച് മത്തനായിത്തീര്ന്ന് മഹിഷാസുരന്റെ ഉപദ്രവത്തെ ഇല്ലാതാക്കാന്‍ ദുര്ഗായദേവി അവതരിച്ചതും ഒമ്പതുദിവസം നീണ്ടുനിന്ന യുദ്ധത്തിനൊടുവില്‍ മഹിഷാസുരനെ വധിച്ചതുംതന്നെയാണ് വാസ്തവത്തില്‍ ഹല്ലോലന്റെ ഐതിഹ്യത്തിലൂടെ നാട്ടുപുരാവൃത്തമായിത്തീര്ന്ന ത്. അമിതമായി ഒച്ചവെക്കുന്നവന്‍ എന്നാണ് ഹല്ലോഹലന്‍ എന്ന പദത്തിന്റെ അര്ത്ഥംത. അസുരരാജാവായ രംഭന് മഹിഷത്തില്‍ (എരുമ) ഉണ്ടായ മകനാണ് മഹഷാസുരന്‍. കഠിനമായ തപസ്സിനാല്‍ ബ്രഹ്മാവിനെ പ്രസാദിപ്പിച്ച മഹിഷാസുരന്‍ നരനാലോ ദേവനാലോ വധിക്കപ്പെടുകയില്ല എന്ന വരം ലഭിച്ചു. വരബലത്താല്‍ ഉന്മത്തനായ മഹിഷാസുരന്‍ മൂന്നുലോകവും അക്രമിച്ചു കീഴ്‌പ്പെടുത്തി. സ്വര്ഗരലോകം കീഴ്‌പ്പെടുത്തിയ മഹിഷാസുരന്‍ ദേവേന്ദ്രനേയും മറ്റു ദേവന്മാഴരേയും ദേവലോകത്തുനിന്നും ആട്ടിയോടിച്ചു. പരിഭ്രാന്തരായ ദേവകള്‍ ഒത്തുചേര്ന്ന് ആലോചിച്ചു. നരനാലോ ദേവനാലോ അസുരന്‍ വധിക്കപ്പെടാത്തതിനാല്‍ ഒരു യുവതിക്ക് രൂപംകൊടുത്തു. ഒമ്പതുദിവസം യുദ്ധം നീണ്ടുനിന്നു. പത്താംനാള്‍ അസുരനെ വധിച്ചു. പോരാട്ടം നീണ്ടുനിന്ന ഒമ്പതുദിവസം നവരാത്രിയായും ദുര്ഗച വിജയം കൈവരിച്ച പത്താംനാള്‍ വിജയദശമിയായും ആഘോഷിക്കുന്നു. ഈ പുരാവൃത്തം തന്നെയാണ് അല്പം രീതിഭേദങ്ങളോടെ ഹല്ലോഹലന്റെ കഥയിലും അവതരിക്കുന്നത്. ഒമ്പതുനാളാണ് ദേവി ഹല്ലോഹലനുമായി യുദ്ധം ചെയ്യുന്നത്. മഹിഷാസുരനും ഹല്ലോഹലനെപ്പോലെ മദ്യം കുടിച്ച് മദോന്മത്തനാണ്. ഉറക്കെ ശബ്ദമുണ്ടാക്കുന്നുമുണ്ട്. ദേവലോകം ഹല്ലോഹലന്റെ കഥയിലെ ദയരന്റെ കൊട്ടാരം തന്നെ. പക്ഷേ, കാതലായ വ്യത്യാസമുണ്ട്. ഇന്ദ്രനടക്കമുള്ള ദേവന്മാരെ മഹിഷാസുരന്‍ ദേവലോകത്തുനിന്നും ഓടിക്കുന്നുണ്ട്. പക്ഷേ, ഹല്ലോഹലന് അതിനു സാധിച്ചില്ല. അയാള്‍ നേരത്തെതന്നെ വിള നശിപ്പിച്ച് ജനങ്ങളെ പട്ടിണിയിലാക്കി. പട്ടിണിയിലായ ജനങ്ങളാണ് ദേവിയെ വിളിക്കുന്നത്. ത്രിമൂര്ത്തി കളുടെ പ്രാര്ത്ഥിനയാല്‍ മഹാശക്തിയില്‍ നിന്ന് ദുര്ഗാകദേവി അവതരിച്ചതുപോലെ ഹല്ലോഹലന്റെ കഥയില്‍ അങ്കക്കുളങ്ങര ഭഗവതിയെ ഉണ്ടാക്കിയത് ദയരമംഗലത്തംബിക തന്നെയാണ്. നവരാത്രി ആഘോഷങ്ങളും കാര്ഷിഗകോത്സവത്തിന്റെ ഭാഗം തന്നെയാണ്. ഇന്ത്യമുഴുവന്‍ പല പേരുകളില്‍ ദുര്ഗിയും മഹിഷാസുരനും അറിയപ്പെടുന്നുണ്ട്. പത്തുദിനങ്ങളിലും പത്തുപേരിലാണ് ദുര്ഗ്ഗു അറിയപ്പെടുന്നതും. ആയിരം രാമായണങ്ങള്‍ പോലെ പ്രാദേശികമായി വ്യത്യസ്ത പേരുകളിലാണ് ഇക്കഥ അറിയപ്പെടുന്നത്. ഇക്കഥയുടെ ഒരു പ്രാദേശിക ഭാവനതന്നെയാണ് ഹല്ലോഹലന്റെ ഐതിഹ്യവും. കാര്ഷിഒകവിളവ് നശിപ്പിച്ചതില്‍ കുപിതയാണ് ദേവി. സ്വാഭാവികമായും അമ്മദൈവസങ്കല്പങ്ങളുടെ ശക്തിയ്ക്ക് കൂടുതല്‍ പ്രാധാന്യം ലഭിച്ച കാലത്താവണം ഇക്കഥയും രൂപപ്പെട്ടത്. അതുകൊണ്ടാവണം ദേവിതന്നെ തന്റെ പ്രതിച്ഛായയെ സൃഷ്ടിച്ചത്. ഒരുഭാഗത്ത് തലമുറയായി പകര്ന്നു കിട്ടിയ ഭാവനാത്മകമായ ഐതിഹ്യങ്ങള്‍. മറുഭാഗത്ത് നിഗൂഢമായിക്കിടക്കുന്ന വന്യഭൂമി. സ്ഥലങ്ങള്‍ ഇന്നത്തെ അതേ ദൂരത്തിലും നിശ്ചിത അളവിലും തന്നെ സ്ഥിതിചെയ്തിരുന്നുവെങ്കിലും ജനസംഖ്യ കുറവായ ആദ്യകാലങ്ങളില്‍ ഇടതൂര്ന്നം വൃക്ഷങ്ങളോടുകൂടിയ വിജനമായ വന്യഭൂമി, അതിന്റെ നിബിഡതകളാല്‍ അക്കാല ജനസമൂഹത്തിന് ഏറെ നിഗൂഢമായി അനുഭവപ്പെട്ടിരിക്കണം. ഈ വന്യതയുടെ നിഗൂഢതയിലേക്കാണ് മറ്റൊരു നിഗൂഢഭാവനയുടെ പുരാവൃത്തം കടന്നുവരുന്നത്. സ്വാഭാവികമായും തനിക്കുചുറ്റും പരന്നുകിടക്കുന്ന ഭൂപ്രദേശത്തിന്റെ വന്യതയിലേക്ക് ഐതിഹ്യത്തെ ആരോപിക്കുകയാണ്. ഓരോ പ്രദേശവും ഭാവനയിലേക്ക് കടന്നുവരുന്നു. ഐതിഹ്യത്തിലെ ഓരോ സംഭവങ്ങളും നടന്ന പ്രദേശമായി അതിനനുസരിച്ച് ഭൂമിശാസ്ത്രമുള്ള ഭൂവിഭാഗത്തെ ഭാവന വിഭാവനം ചെയ്യുന്നു. ഇങ്ങനെ ഭൂപ്രകൃതിയിലേക്ക് ഐതിഹ്യത്തിലെ സംഭവവികാസങ്ങളെ ആരോപിക്കുമ്പോള്‍ സ്വാഭാവികമായും ആ സംഭവങ്ങള്ക്കരനുസൃതമായ സ്ഥലനാമീകരണവും ഉളവാകുന്നു. അങ്ങനെ മല്ലക്കരയും ദേവര്കുീന്നും ഏച്ചിക്കൊവ്വലൂം ഏച്ചിക്കാവും പാടോര്ച്ചു്ണ്ടും കുഞ്ഞരയാല്ത്തുറയും പടക്കളവും പടുവളവും ബാലാച്ചേരിയും രൂപപ്പെടുന്നു. പൊതുവേ സ്ഥലനാമങ്ങള്‍ രൂപപ്പെടുന്നത് ഭൂമിശാസ്ത്രത്തെ ആസ്പദമാക്കിത്തന്നെയാണ്. ഒരു ജനസമൂഹം അനുഭവിച്ചറിഞ്ഞ ഭൂപ്രകൃതിയുടെ കിടപ്പിനനുസരിച്ച പേരുകള്‍ അതതു സ്ഥലത്തിനു ലഭിക്കുന്നു. ഒരു പ്രദേശത്ത് നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടും ആ പ്രദേശത്തിന് പേരു ലഭിക്കുന്നുണ്ട്. ഭൂവിഭാഗത്തിന്റെ ഉപയോഗം, പ്രദേശത്തിന്റെ പ്രത്യേകത, ധാരാളമായി കാണപ്പെടുന്ന ജീവജാലങ്ങള്‍, സസ്യജന്തുജാലങ്ങള്‍, വസ്തുക്കള്‍ തുടങ്ങിയവുയും സ്ഥലനാമീകരണത്തിന് ഉപാധിയാകാറുണ്ട്. ഇവയെല്ലാംതന്നെ പിലിക്കോടിന്റെ സ്ഥലനാമീകരണത്തിനും കാരണമായിട്ടുണ്ട്. പുലികള്‍ ധാരാളമുള്ള സ്ഥലം എന്ന അര്ത്ഥ ത്തില്‍ പുലിക്കാട് പുലിക്കോടായതും പിന്നീട് പിലിക്കോടായത്തീര്ന്ന തുംപോലെ കടുവാക്കാട് കാടുവക്കാടായിത്തീര്ന്നയതും നമ്മുടെ മുമ്പിലുണ്ട്. കന്നുകാലികളെ തോടുകടത്തി അക്കരെയിക്കരെ കൊണ്ടുവന്നതിന്റെ ആവശ്യകത കാലിക്കടവിനേയും ഉണ്ടാക്കി. വെള്ളമൊഴുകിപ്പോകുന്ന ആഴത്തിലുള്ള ചാല് അടങ്ങുന്ന പ്രദേശം തീക്കുഴിച്ചാലായും പിന്നീട് തീക്കുച്ചാലായും രൂപാന്തരപ്പെട്ടു. വയലിനോടു ചേര്ന്നു ള്ള കരയിലൂടെയുള്ള വഴി കരപ്പാത്തായി. റെയില്പ്പാേളത്തിനു പടിഞ്ഞാറുമുതല്‍ ചീര്മ്മിക്കാവുവരെ നീണ്ടുകിടക്കുന്ന വഴിയുടെ ചുറ്റുമുള്ള പ്രദേശമാണ് കരപ്പാത്ത്. ഇങ്ങനെ സ്ഥലനാമീകരണത്തിന്റെ വിവിധങ്ങളായ നിമിത്തങ്ങള്‍ പിലിക്കോടിന്റെ സ്ഥലപ്പേരുകളുടെ പിന്നിലും വര്ത്തിോച്ചിട്ടുണ്ടെന്നുകാണാം. --............ തുടരും
കാലിക്കടവ് : സ്കൂളിലേക്കുള്ള പണ്ടത്തെ യാത്രകള്‍ മധുരം കിനിയുന ഓര്‍മ്മകളാണ്... പൂക്കളോടും പൂമ്പാറ്റകളോടും കിന്നാരം ചൊല്ലി, വഴിവക്കിലെ നാട്ടുമാവില്‍ കല്ലെറിഞ്ഞ്, മണ്ണ് തൊട്ട് പ്രകൃതിയുടെ മനസ്സ് തൊട്ടുള്ള യാത്ര. നടന്നു നീങ്ങുമ്പോള്‍ പാടവരമ്പിലോ, വഴിവക്കിലോ വെള്ളം കണ്ടാല്‍ ചവിട്ടിപ്പോട്ടിക്കാനാണ് തിടുക്കം. ഒരു കാല്‍ കൊണ്ട് വെള്ളത്തില്‍ ആഞ്ഞു ചവിട്ടി വെള്ളം മേല്‍പ്പോട്ടുയരുമ്പോള്‍ മറുകാല്‍ കൊണ്ട് വീശിയൊരടി..'ടപ്പേ" എന്ന് പൊട്ടുമ്പോള്‍ ചെളിനിറഞ്ഞ കുപ്പായവുമിട്ടായിരിക്കും കൂട്ടുകാരുടെ നില്‍പ്പ്. പിന്നെ പിണക്കമായി.. സ്ലേറ്റ് മായിക്കാന്‍ ട്രൌസറിന്റെ കീശയില്‍ കരുതിയ വെള്ളാംകുടിത്തണ്ടോ, ഓണത്താറോ പകരം നല്‍കി ഈ പിണക്കത്തെ ഇണക്കമാക്കും. അങ്ങനെ കൊച്ചു കൊച്ചു പിണക്കങ്ങളും, ഇണക്കങ്ങളും കൊണ്ട് ഊഷ്മളമാകുന്ന വഴിച്ചങ്ങാത്തങ്ങള്‍ .. മഴ പെയ്തിറങ്ങുന്ന വിദ്യാലയ ദിനങ്ങള്‍ മനസ്സിലിപ്പോഴും കുളിരുള്ള ഓര്‍മ്മയാണ്. കുടച്ചങ്ങാതിമാരുമായി കൂട്ടുകൂടി കുട്ടികള്‍ പോകുമ്പോള്‍ മനസ്സിലോര്‍മ്മാവരും ബാല്യകാലവും പിന്നെ ഒ എന്‍ വി യുടെ ഈ വരികളും കൊട്ടിപ്പാടുന്നു മഴ നടവരമ്പത്തൊരു കുട്ടിയുണ്ടതിന്‍ കയ്യില്‍ പുസ്തകം പൊതിച്ചോറും കുടയാമൊരു തൂശ- നിലയും അത് കൊത്തി കുടയുന്നുവോ മഴ ക്കാറ്റിന്റെ കാക്കക്കൂട്ടം എന്തുരസമായിരുന്നു ആ കാലം ..............
പിലിക്കോട് : ഓണമെത്തുമ്പോള്‍ ഏതൊരു മലയാളിയുടെയും മനസ്സില്‍ ഓര്‍മ്മകളും നിറയും. ഗ്രാമീണ ജീവിതത്തിലൂടെ കടന്നുവന്ന ഏതൊരാളുടെയും ഓണത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ തുടങ്ങുക 'തുമ്പ പൂവില്‍ നിന്നും 'അതിറുത്തുനിറച്ച കൊട്ടാളകളില്‍ നിന്നുമാണ്. പ്ലാവില ,താളില ,ആലില എന്നിവ ഉപയോഗിച്ചാണ് കൊട്ടാള 'ഉണ്ടാക്കുക . ഇലകള്‍ ചേര്‍ത്തു വെച്ച് ഈര്‍ക്കില്‍ കൊണ്ട് തുന്നിചെര്‍ത്തുണ്ടാക്കുന്ന ഈ പൂക്കൂടകളിലും വൈവിധ്യമുണ്ട്. പ്ലാവില കൊട്ടാളകളാണ് രൂപഭംഗിയില്‍ മുന്‍പില്‍. ചെടികളില്‍ നിന്നും ചെടികളിലേക്ക് പൂക്കള്‍ തേടി പറന്നു നടക്കുന്ന പൂമ്പാറ്റകളെപ്പോലെ പൂക്കളിറുക്കാന്‍ ഓടിനടക്കുന്ന കുട്ടിക്കൂട്ടങ്ങള്‍ അപൂര്‍വമായതോടെ കൊട്ടാളയും ഓര്‍മ്മക്കൂട മാത്രമാവുകയാണ് .....
കാലിക്കടവ്: ശവ്വാല്‍ മാസപ്പിറവിക്ക് മുന്നോടിയായി മൊഞ്ചത്തിമാരുടെ കൈകളില്‍ മൈലാഞ്ചി ചേല് നിറയും. മൈലാഞ്ചിയിടലിന്റെ ആവേശ കാഴ്ചകളില്‍ നിന്നും പടിയിറങ്ങുകയാണ് നാടന്‍ മൈലാഞ്ചിചെടികള്‍ തേടിയുള്ള യാത്ര. മൈലാഞ്ചി പാക്കറ്റുകള്‍ വിപണിയില്‍ സുലഭമായതോടെ ഗ്രാമങ്ങളില്‍ നിന്ന് പോലും മൈലാഞ്ചി തേടിയുള്ള യാത്ര ഇന്ന് ഫാന്‍സികടകളിലെക്കാണ്. മൈലാഞ്ചിയിടല്‍ എന്നത് പരസ്പരബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന ചടങ്ങ് കൂടിയാണ്. പഴയകാലത്ത് മൈലാഞ്ചി പറിച്ച് എടുക്കല്‍ ഒരാഘോഷമായിരുന്നു. പറിച്ചെടുത്ത മൈലാഞ്ചി ഇലകള്‍ അരച്ച് പാകപ്പെടുത്തിയെടുത്താണ് കൈകളില്‍ അണിഞ്ഞിരുന്നത്. ഇത് ശ്രമകരമായ ഒരു ജോലിയായിരുന്നു. മൈലാഞ്ചി ഇലകള്‍ മൂപ്പെത്താത്ത അടക്കയും ചേര്‍ത്ത്‌ അമ്മിക്കല്ലിലാണ് അരച്ചെടുക്കുക. അരച്ചെടുത്ത മൈലാഞ്ചി കൂട്ട് പാകമാകാന്‍ പിന്നെയും ഒരുദിവസം കൂടി കാത്തിരിക്കണം. ഈ മൈലാഞ്ചി ചാന്ത് കൈകളില്‍ അണിയിക്കാന്‍ അല്പം കരവിരുതും വേണമായിരുന്നു. എന്നാല്‍ ഇന്ന് ഇതിനായി കരവിരുതിന്റെ ആവശ്യമൊന്നും ഇല്ല. വ്യത്യസ്ത ഡിസൈനുകള്‍ വിപണിയില്‍ സുലഭമാണ് .മൈലാഞ്ചി ടൂബുകളും ഇഷ്ടം പോലെ വിപണിയില്‍ എത്തിയിട്ടുണ്ട്. എല്ലാം വിപണിയില്‍ ലഭിക്കുമ്പോള്‍ മൈലാഞ്ചി ഇല പരിചെടുക്കാനും അരയ്ക്കാനുമൊക്കെ ആര്‍ക്കാണ് സമയം. എങ്കിലും ഇലകള്‍ നിറച്ചു കാത്തിരിക്കുകയാണ് നാട്ടിന്‍പുറങ്ങളിലെ മൈലാഞ്ചി ചെടികള്‍.
കര്‍ക്കിടത്തിന്റെ കറുത്തദിനങ്ങളില്‍ വീട്ടുവരാന്തയിലെ തൂണോടുചേര്‍ന്നിരുന്ന് വല്യമ്മ (അമ്മയുടെ അമ്മ) ശ്രുതിമധുരമായി ആലപിച്ചിരുന്ന രാമായണം അറിഞ്ഞോ അറിയാതോയോ ലയിച്ചാസ്വദിച്ച ഒരു ബാല്യകാലം ഓര്‍മയിലുണ്ട്. ഇടവേളകളില്‍ രാമായണത്തിലെ കഥാസന്ദര്‍ഭങ്ങള്‍ ആകാംക്ഷജനിപ്പിക്കും വിധം, സരളമായി പറഞ്ഞുതരുമ്പോള്‍ കുട്ടികളായ ഞങ്ങള്‍ വല്യമ്മയ്ക്ക് ചുറ്റുമിരിക്കും. കള്ളനും പിടിച്ചുപറിക്കാരനുമായ രത്‌നാകരന്‍ പിന്നീട് വാല്മീകിയായി തീര്‍ന്നതും കാടിന്റെ വന്യവും ശാന്തവും ഭീതിദവുമായ അന്തരീക്ഷത്തില്‍ സീത-രാമ-ലക്ഷ്ണന്മാര്‍ നടത്തിയ വനവാസവും, പത്തുതലയും ഇരുപത് കൈകളുമുള്ള രാവണനുമെല്ലാം ഞങ്ങളുടെ മനസ്സില്‍ പുതിയ ഭാവനാലോകങ്ങള്‍ തുറന്നിട്ടു. ഇന്നത്തെ കാലത്തിന്റെ വര്‍ണ്ണപ്പൊലിമകളോ, ആടയാഭരണങ്ങളോ, വിനോദോപാധികളോ ഇല്ലാതിരുന്ന അക്കാലം കുട്ടികളായിരുന്ന ഞങ്ങള്‍ക്ക് നന്മയുടെ ജീവിതപാഠങ്ങള്‍ സമ്മാനിച്ചത് വീട്ടിലും നാട്ടിലുമുണ്ടായിരുന്ന വാമൊഴിക്കഥകളും പുസ്തകങ്ങളുമായിരുന്നു. രാമായണത്തിലെ കഥകള്‍ പിന്നീട് പല രൂപത്തില്‍ മുന്നിലെത്തി. ചെറുപുസ്തകങ്ങളായും, പ്രസിദ്ധമായ ടെലിവിഷന്‍ പരമ്പരയായുമെല്ലാം... ഞങ്ങള്‍ക്ക് പ്രിയങ്കരമായിരുന്ന പൂമ്പാറ്റ അമര്‍ചിത്രകഥാരൂപത്തില്‍ രാമായണകഥയും കഥാപാത്രങ്ങളും എണ്ണമറ്റ പുസ്തകങ്ങളിലായി വിരുന്നെത്തി. എത്രയെത്ര കൈകളിലൂടെയാണ് ഒരു ചിത്രകഥ പുസ്തകം അന്ന് മാറിമാറി സഞ്ചരിച്ചതും വായിക്കപ്പെട്ടതും...! ഭാവനയില്‍ മാത്രം കണ്ടിരുന്ന കഥാപാത്രങ്ങള്‍ ചരിത്രരൂപത്തില്‍ പ്രത്യക്ഷപ്പെട്ടതോടെ വായിക്കാനുള്ള താല്പര്യം ഏറി. ആറുമാസം കൂര്‍ക്കം വലിച്ചുറങ്ങുന്ന കുംഭകര്‍ണന്‍, നീണ്ടവാല്‍ ചുരുട്ടിയുയര്‍ത്തി വച്ച് അതിന്മേല്‍ ഇരിപ്പുറപ്പിച്ച ഹനുമാന്‍ - വാലറ്റത്തെ തീ കൊണ്ട് ലങ്കാദഹനം നടത്തിയവന്‍, പുഷ്പകവിമാനം, ബ്രഹ്മാസ്ത്രം, ആഗ്നേയാസ്ത്രം, മഹര്‍ഷിയുടെ ശാപങ്ങള്‍, അപൂര്‍വ്വമായ ശാപമോക്ഷങ്ങള്‍, പല രൂപഭാവങ്ങളിലുള്ള രാക്ഷസന്മാര്‍ അങ്ങനെയെത്രയെത്ര.... കുട്ടിക്കാലത്തിന്റെ കുസൃതികളെയും കുതൂഹലങ്ങളെയും തൃപ്തിപ്പെടുത്തിയിരുന്ന ഈ കഥകളും കഥാപാത്രങ്ങളും പില്‍ക്കാല സാഹിത്യാസ്വാദനത്തിന് അടിത്തറയായി എന്നു തന്നെ വേണം പറയാന്‍. രാമായണം ആരുടെ യാത്രയാണ്? രാമന്റെതോ? അതോ സീതയുടെയോ? അത് ദശരഥന്റെ കൂടി യാത്രയല്ലേ? ഒരര്‍ത്ഥത്തില്‍ രാമായണം അതിലെ സര്‍വ്വ കഥാപാത്രങ്ങളും ചേര്‍ന്നുള്ള ഒരു സര്‍ഗയാനമാണ്. കൊട്ടാരക്കെട്ടിനകത്തെ സുഭിക്ഷതകളില്‍ നിന്ന് വനാന്തരത്തിലെ ഇല്ലായ്മകളിലേക്ക്, അന്തപ്പുരത്തിലെ സമൃദ്ധിയില്‍ നിന്ന് ശിംശപാവൃക്ഷച്ചുവട്ടിലെ ശോകാര്‍ദ്രമായ ഏകാന്തതയിലേക്ക്, യാഗാഗ്നിയില്‍ നിന്ന് സരയുവിലേക്ക്, മിഥിലയില്‍ നിന്ന് അയോധ്യയിലേക്കും, ലങ്കയിലേക്കും തിരിച്ചും. എത്രയെത്ര യാത്രകളാണ് രാമായണത്തില്‍! രാമായണം യാത്രകളുടെ പുസ്തകം തന്നെ! മനുഷ്യരാണോ രാമായണത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍? അല്ലെന്ന് ഞാന്‍ പറയും. മനുഷ്യര്‍ മാത്രമല്ല. മനുഷ്യരേക്കാള്‍ സ്‌നേഹവും ആത്മാര്‍ത്ഥതയും സമര്‍പ്പണ മനോഭാവവും പ്രകടിപ്പിക്കുന്ന എത്രയെത്ര ജന്തുക്കളാണ് രാമായണത്തില്‍...! സീതാപഹരണം നടത്തിയ രാവണനെ തടഞ്ഞുകൊണ്ട് മരണം വരിക്കുന്ന ജഡായുവിനെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക. സൂര്യനിലേക്ക് പറന്നുപൊങ്ങി ചിറകുകരിഞ്ഞ സമ്പാതി ജഡായുവിന്റെ ജ്യേഷ്ഠനാണ്. മഹേന്ദ്രാചലത്തില്‍ ഒറ്റയ്‌ക്കൊരു ഗുഹയില്‍ കഴിഞ്ഞിരുന്ന സമ്പാതിയാണ് രാമനാമജപത്താല്‍ തിരിച്ചുകിട്ടിയ ചിറകുമായി ലങ്കയിലെ സീതയുടെ സ്ഥാനം കാണിച്ചുകൊടുത്തത്. ഹനുമാന്‍ ഉള്‍പ്പെടെയുള്ള വാനരശ്രേഷ്ഠന്മാര്‍ക്കും വാനരപ്പടയ്ക്കുമെല്ലാം രാമാണയ കഥയില്‍ നിര്‍ണ്ണായക സ്ഥാനം തന്നെയുണ്ട്. ദശരഥന്റെ ശരിയായ പേര് നേമി എന്നാണ്. ഒരേ സമയം പത്തുദിക്കിലേക്കും തേരോടിക്കാന്‍ കെല്പുള്ളവന്‍. അപ്രതീക്ഷിതമായ ആഘാതങ്ങളാല്‍ കണ്ണീരുണങ്ങാത്ത കണ്ണുകളുമായി നില്‍ക്കേണ്ടി വന്നവന്‍. വനയാത്രയ്ക്കിടയില്‍ പറ്റിയ അശ്രദ്ധമൂലം പുത്രദുഃഖത്താല്‍ മരിക്കുമെന്ന ശാപവുമായി തിരിച്ചെത്തിയവന്‍. ദേവാസുര യുദ്ധഭൂമിയില്‍ രഥചക്രത്തിന്റെ ആണി ഊരിത്തെറിച്ചപ്പോള്‍ രക്ഷപ്പെടുത്തിയ കൈകേയിക്ക് കൊടുക്കേണ്ടിവന്ന വരങ്ങള്‍ ജീവിത ദുരന്തത്തിലേക്ക് നയിക്കുമെന്ന് അറിയാതെ പോയവന്‍... രാമായണത്തെക്കുറിച്ചുള്ള ഓര്‍മകളില്‍ നിന്ന് ചിതറിയ കുറെ ചിത്രങ്ങളാണ് മുകളില്‍ കുറിച്ചിട്ടത്. സംഘര്‍ഷാത്മകവും, മത്സരാധിഷ്ഠിതവും, സ്വാര്‍ത്ഥഭരിതവുമായ പുതുകാല ജീവിതത്തിന്റെ കാഴ്ചകള്‍ രാമായണത്തിന്റെ വരികള്‍ക്കിടയില്‍ നമുക്ക് വായിക്കാനാവും. മനുഷ്യാവസ്ഥയെ സൂക്ഷ്മ വിശകലനങ്ങള്‍ക്ക് വിധേയമാക്കുന്ന രാമായണകാവ്യം പല കോണുകളില്‍ നിന്ന് സ്വതന്ത്രമായി വായിക്കാനുള്ള സര്‍ഗപരിശ്രമങ്ങള്‍ എല്ലാവരില്‍ നിന്നും ഉണ്ടാകേണ്ടതുണ്ട്.
എഴുതുന്നത് കര്‍ക്കടത്തെക്കുറിച്ചാണ് എന്നതുകൊണ്ടുതന്നെ അല്‍പം പിറകില്‍ നിന്നും തുടങ്ങാം. പഞ്ഞക്കര്‍ക്കടം, കള്ളക്കര്‍ക്കടകം എന്നൊക്കെപ്പറഞ്ഞ് എഴുതിത്തുടങ്ങിയാല്‍ പുതുതലമുറയില്‍പ്പെട്ടവര്‍ അത് അത്ര പെട്ടെന്ന് സമ്മതിച്ചുതരണമെന്നില്ലല്ലോ? മലയാളത്തിലെ അവസാനമാസമാണ് കര്‍ക്കടകം. കടന്നുപോകാന്‍ ഏറെ പ്രയാസമുള്ള മാസമെന്ന് പഴമക്കാരുടെ പക്ഷം. തിമിര്‍ത്ത് പെയ്യുന്ന മഴയാണ് കര്‍ക്കടകത്തിന് കറുത്തമുഖം നല്‍കുന്നത്. നാട്ടുഭാഷയില്‍ പറഞ്ഞാല്‍ 'മഴ' ഏറ്റവുമധികം 'പ്രാക്കലുകള്‍' കേള്‍ക്കുന്ന മാസം. അത് അങ്ങനെയാണല്ലോ? വേനല്‍ മുഴുവന്‍ മഴയ്ക്കായി പ്രാര്‍ത്ഥിക്കും. മഴ വന്നാല്‍ പിന്നെ ഇതൊന്ന് പോയാല്‍ മതിയെന്നാശിക്കും. കുഞ്ഞുണ്ണിമാഷ് പറഞ്ഞതു പോലെ 'ഏറിയാലും കുറ്റം കുറഞ്ഞാലും കുറ്റം'. കര്‍ക്കടമാസത്തില്‍ മനവും മാനവും മൂടിക്കെട്ടി ഒരു പെയ്ത്തുണ്ട്. തുള്ളിയലച്ചു പെയ്യുന്ന മഴയില്‍ മുറ്റത്ത് പോലും കാലുകുത്താന്‍ പാടാണ്. പക്ഷെ, പുറത്തെ മഴപ്പാട്ട് കേട്ട് മൂടിപ്പുതച്ചുറങ്ങുന്ന കര്‍ക്കടകരാത്രികളുടെ സുഖം എഴുതിയും പറഞ്ഞും അറിയിക്കാനാവില്ലല്ലോ? രാമായണമാസമാണ് കര്‍ക്കടകം. മഴയുടെ ഇരമ്പലുകള്‍ക്കപ്പുറം രാമായണത്തിന്റെ ശീലുകള്‍ ഉയര്‍ന്നു കേള്‍ക്കുന്ന മാസം. ചെറുപ്പത്തില്‍ കുറച്ചുകാലം പാടിനോക്കിയിട്ടുണ്ട്. പിന്നീട ആ ശ്രമം നടത്തിയതേയില്ല. അല്ലെങ്കിലും പഴയതലമുറയില്‍പ്പെട്ടവരുള്ള വീടുകളില്‍ നിന്നുമാത്രമാണല്ലോ ഇന്ന് രാമായണവായന കേള്‍ക്കുന്നത്. പേടിപ്പെടുത്തുന്ന ഓര്‍മ്മകളായി എത്രയോ കര്‍ക്കടകരാത്രികള്‍ മനസ്സിലുണ്ട്. ആര്‍ത്തലച്ചു പെയ്യുന്ന മഴതന്നെ പേടിപ്പെടുത്തിക്കൊണ്ടേയിരിക്കും. ഇതിനിടയില്‍ ആരൊക്കെയോ പറഞ്ഞു കേള്‍പ്പിച്ച ഭൂതപ്രേതകഥകള്‍ എത്രയോ രാത്രികളില്‍ ഉറക്കം കെടുത്തിയിട്ടുണ്ട്. 'അരയില്‍ കെട്ടിയ കരിമ്പടനൂലില്‍ മുറുകെ പിടിച്ച് രാമനാമം ചൊല്ലിയാല്‍ പിന്നെ ഭൂതങ്ങളും പ്രേതങ്ങളും അടുത്തുവരില്ല അതായിരുന്നു അക്കാലത്തെ വിശ്വാസം. കര്‍ക്കടകം പതിനെട്ടിന് വേണ്ടി ഒരു കാത്തിരിപ്പാണ്. അന്ന് ദൈവങ്ങള്‍ കണ്ണുതുറക്കും. എല്ലാ അഴുക്കുകളേയും അടിച്ചുകൂട്ടി അങ്ങ് ദൂരെക്കളയും... ''മാരിമാറ്റല്‍'' - അതാണ് പേര്. പിന്നെ ഭയപ്പെടാനില്ല. ആവശ്യത്തിന് പണമെടുത്ത് ഉപയോഗിക്കാന്‍ ബാങ്ക് അക്കൗണ്ടുകളോ എ.ടി.എം. കൗണ്ടറുകളോ ഒന്നും ഇല്ലാതിരുന്ന കാലത്ത് പണിയില്ലെങ്കില്‍ പിന്നെ പട്ടിണി' അതായിരുന്നു സ്ഥിതി. അതുകൊണ്ടുകൂടിയാണ് കര്‍ക്കടകം പഞ്ഞക്കര്‍ക്കടവും, കള്ളക്കര്‍ക്കടവും ഒക്കെയായി മാറിയത്. ഇതെഴുതുന്ന ഞാന്‍ പുതുതലമുറയുടെ കണ്ണിയായതിനാല്‍ പറഞ്ഞുകേട്ട, വായിച്ചറിഞ്ഞ പലരുടെയും ജീവിതാനുഭവങ്ങളാണ് കര്‍ക്കടകത്തിലെ കഷ്ടതകള്‍ക്ക് സാക്ഷ്യം. നര്‍ത്തകരത്‌നം കൊടക്കാട് കണ്ണന്‍ പെരുവണ്ണാന്റെ 'ചിലമ്പിട്ട ഓര്‍മ്മകള്‍' എന്ന ആത്മകഥയില്‍ കുട്ടമത്ത് എ. ശ്രീധരന്‍മാസ്റ്റര്‍ കുറിച്ചിട്ട വരികള്‍ ഇങ്ങനെ. 'വര്‍ഷകാലത്ത് പണ്ടൊക്കെ തെയ്യക്കാര്‍ അനുഭവിച്ച വിഷമം പറഞ്ഞറിയിക്കാന്‍ സാധ്യമല്ല. അച്ഛന്റെ വൈദ്യവൃത്തികൊണ്ട് എന്റെ കുടുംബം പട്ടിണിയില്ലാതെ കഴിഞ്ഞുപോയിരുന്നു. എന്നാല്‍ മറ്റുപലരും പെടുന്ന പാട് കണ്ടറിഞ്ഞതാണ്. ഈ യാതനയ്ക്ക് തെല്ലൊരാശ്വാസമണയ്ക്കുന്നത് കര്‍ക്കടകത്തിലെ ആടിയും വേടനുമാണ്... ആടിയും വേടനുമെന്നാല്‍ കര്‍ക്കടകതെയ്യങ്ങള്‍. ഇടവം പാതികഴിഞ്ഞാല്‍ പിന്നെ തെയ്യക്കാലമല്ല. വറുതിപിടിമുറുക്കുന്ന ആടിമാസത്തില്‍ ഒരുപാടുപേര്‍ക്ക് ആശ്വാസമാണ് ഈ കുട്ടിത്തെയ്യങ്ങള്‍. കര്‍ക്കടകത്തിലെ ദുരിതമകറ്റാന്‍ ഐശ്വര്യവുമായി എത്തുന്നുവെന്ന വിശ്വാസത്തില്‍, പടിഞ്ഞാറ്റയില്‍ വിളക്കുവെച്ച് എതിരേല്‍ക്കുന്ന വീട്ടുകാര്‍ക്ക് തെയ്യങ്ങളുടെ സാന്നിധ്യം നല്‍കുന്ന ആശ്വാസം ചെറുതല്ല. ഭക്ത്യാദരപൂര്‍വ്വം നല്‍കുന്ന ദക്ഷിണ തെയ്യക്കാര്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ലെന്നതിന് പെരുവണ്ണാന്റെ വാക്കുകള്‍ തന്നെ മതിയല്ലോ? കൊച്ചുകുട്ടികള്‍ വേണം തെയ്യംകെട്ടാന്‍. ആടികെട്ടുന്നതിന് വണ്ണാന്‍ സമുദായത്തില്‍ പെട്ടവരും, വേടന്‍കെട്ടുന്നത് മലയന്‍ സമുദായത്തില്‍പ്പെട്ടവരുമാണ്. കര്‍ക്കടകം പതിനാറാം നാള്‍തൊട്ട് മാസാവസാനം വരെയാണ് ആടിയാട്ടത്തിന്റെ കാലം. കര്‍ക്കടകസംക്രമദിനം തൊട്ട് ഏതാണ് ആ മാസം മുഴുവന്‍ വേടന്‍തെയ്യം കെട്ടിയാടുന്നു. പാശുപതാസ്ത്രത്തിന് വേണ്ടി തപസ്സുചെയ്യുന്ന അര്‍ജ്ജുനന് മുന്നില്‍ ശ്രീപരമേശ്വരനും, പാര്‍വ്വതിയും വേടനും, വേടത്തിയുമായി പ്രത്യക്ഷമായ കഥയാണ് രണ്ട് തെയ്യങ്ങളുടെയും പശ്ചാത്തലം. നില്‍ക്കാതെ പെയ്യുന്ന മഴയിലും വാദ്യത്തിന്റെ അകമ്പടിയോടെ വീടുകള്‍ തോറും കയറിയിറങ്ങുന്ന കുട്ടിത്തെയ്യങ്ങളെ ചെറുവത്തൂരും, നീലേശ്വരത്തുമൊക്കെ ഇപ്പോഴും കാണാറുണ്ട്. എന്തുതന്നെയായാലും ഉയര്‍ന്ന സാമൂഹിക ബോധമുള്ള ആരോ ക്രമപ്പെടുത്തിയതാവണം തെയ്യക്കാലമല്ലാത്ത മഴക്കാലത്തെ ഈ കുട്ടിത്തെയ്യങ്ങള്‍. തെയ്യവിശേഷത്തില്‍ നിന്നും കര്‍ക്കടത്തിലേക്ക് തന്നെവരാം. കര്‍ക്കടത്തിലെ കറുത്തവാവിന് മറ്റുവാവുകള്‍ക്കുള്ളതിനേക്കാള്‍ പ്രാധാന്യമുണ്ട്. ദക്ഷിണയാനത്തിലെ ആദ്യ അമാവാസിയില്‍ മരിച്ചുപോയവര്‍ ഭൂമിയിലെ ബന്ധുക്കളെക്കാണാന്‍ വരുമെന്നാണ് വിശ്വാസം. ഭൂമിയിലേക്കുള്ള കടത്തുകൂലി തിരികെ വരുമ്പോള്‍ തരാമെന്ന് പറഞ്ഞാണ് മരിച്ചവര്‍ ഇങ്ങോട്ട് വരുന്നതെന്ന് ചെറുപ്പത്തില്‍ ആരോ പറഞ്ഞ് പഠിപ്പിച്ചിട്ടുണ്ട്. അതിനാണത്രേ കള്ളും വാവടയുമൊക്കെ നല്‍കി അവരെ സ്വീകരിക്കുന്നത്. കാര്‍ഷികസമൃദ്ധികാംക്ഷിച്ച് കര്‍ക്കടകമാസത്തില്‍ ഇല്ലം നിറയുണ്ട്. നിറയുടെ തലേന്നാള്‍ നിറയോലത്തിന്നുള്ള ഇലകള്‍ തേടി നാടാകെ ഒരു നടത്തം, പണ്ട് ഞങ്ങള്‍ കുട്ടികള്‍ക്ക് പതിവുണ്ട്. കയ്യാലപ്പള്ളകളില്‍ നിന്നും വെള്ളിലയും, പൊലുവള്ളിയും സൂത്രവള്ളിയും കിട്ടും. ആലില, അരയാലില, പ്ലാവില, മാവില, നെല്ലിയില, മുളയില എന്നിവയും സംഘടിപ്പിക്കണം. പിന്നെ വട്ടപ്പലത്തിന്റെ ഇലയില്‍ ഈ ഇലകളെല്ലാം ചുരുട്ടിവച്ച് തെങ്ങിന്‍പാന്തം കൊണ്ട് കെട്ടി നിറയോലമുണ്ടാക്കണം. നിറദിവസം രാവിലെ അമ്പലത്തില്‍ നിന്നും കതിര് വാങ്ങി മുഹൂര്‍ത്തത്തിന് വീട്ടില്‍ കെട്ടേണ്ടിടത്തെല്ലാം കെട്ടിയാല്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്. ''നിറനിറാപൊലിപൊലി''. ഇന്നും കാതുകളില്‍ മുഴങ്ങും പോലെ. ഇന്ന് കയ്യാലകള്‍ കല്‍മതിലിന് വഴിമാറുകയും, കുന്നുകള്‍ ലോറികളിലേറിപ്പോവുകയും ചെയ്തപ്പോള്‍ നിറയോലത്തില്‍ നിന്നും ഊര്‍ന്ന് പോയത് കേവലം ഇലകളും, വള്ളികളും മാത്രമല്ലല്ലോ? 'കര്‍ക്കടത്തില്‍ മരുന്നുസേവിച്ചാല്‍ കല്‍പാന്തം സുഖം' എന്നത് ആയുര്‍വേദശാന്തി മന്ത്രം. ഇന്നത് കേള്‍ക്കുന്നത് സുഖചികിത്സാകേന്ദ്രങ്ങളുടെ പരസ്യങ്ങളില്‍ നിന്നാണ്. ഞവരക്കിഴിയും, പിണ്ഡസ്വേദവുമെല്ലാം വേണമെങ്കില്‍ ആ ചിലവ് സാധാരണക്കാരന് ചിന്തിക്കാന്‍ പോലുമാവില്ല എന്നതാണ് സത്യം. ആരോഗ്യത്തിനുള്ള മരുന്നുകഞ്ഞിയും കര്‍ക്കടക്കഞ്ഞിപ്പാക്കറ്റുകളായി വിപണിയിലെത്തിക്കഴിഞ്ഞുവല്ലോ? തിരക്കിനിടയില്‍ ആശാളിയുലുവയും, ശതകുപ്പയും, കുറുന്തോട്ടിയുമെല്ലാം ചേര്‍ത്ത് കഞ്ഞിയുണ്ടാക്കാന്‍ ആര്‍ക്കാണ് നേരം. പെയ്യുന്ന മഴ കനപ്പെട്ടെങ്കിലും, കര്‍ക്കടകത്തില്‍ പത്തുണക്കുണ്ടെന്നാണ് പറച്ചില്‍. അതായത് ഇടയ്ക്ക് വെയിലുദിക്കും. വിറക് കീറി ഉണക്കുന്നതും, നെല്ല് പുഴുങ്ങി ഉണക്കുന്നതുമെല്ലാം ഈ വെയിലിലാണ്. ചിരിച്ചെത്തുന്ന ചിങ്ങത്തിനായുള്ള ഒരുക്കുക്കൂട്ടലുകള്‍. കര്‍ക്കടകം തീരുന്ന ദിവസം വലിയ സന്തോഷമാണ്. നാളെ പൂവിട്ട് തുടങ്ങണം. പ്ലാവിലക്കോട്ടാളകളില്‍ തുമ്പപ്പൂക്കള്‍ നുള്ളിയെടുക്കുന്നത് വെളുത്ത പ്രഭാതത്തിന് സ്വാഗതമോതാന്‍ കൂടിയാണ്... കര്‍ക്കടകത്തിന്റെ ദുര്‍ഘടത്തിനൊടുവില്‍ വന്നെത്തുന്ന ശ്രാവണപൂര്‍ണിമയെ വരവേല്‍ക്കാന്‍...... എല്ലാം എഴുതിത്തീര്‍ന്നപ്പോള്‍ മനസ്സില്‍ വലിയൊരു സംശയം. കര്‍ക്കടകത്തിന്റെ നിറം കറുപ്പാണോ.... അതോ കറുപ്പും വെളുപ്പും കലര്‍ന്നതാണോ? തയ്യാറാക്കിയത്‌:; വിനയന്‍ പിലിക്കോട്
കാലിക്കടവ്: താഴത്തെ മട്ടലായി ശ്രീരാമ ക്ഷേത്രം പുനര്‍നിര്‍മ്മിച്ച് നിത്യപൂജ തുടങ്ങിയതോടെ ഓര്‍മ്മകളിലേക്ക് ഓടിയെത്തുകയാണ് മട്ടലായി മുച്ചന്‍. വാശി പിടിച്ചുള്ള കരച്ചില്‍ നിര്‍ത്താന്‍ നമ്മളില്‍ പലരെയും മാതാപിതാക്കള്‍ 'മുച്ചന്‍' കഥ പറഞ്ഞ് പേടിപ്പെടുത്തിയിട്ടുണ്ട്. ദേശഭേദമന്യേ മുച്ചന്‍ കഥ പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. പലരും പല രൂപങ്ങളാണ് മുച്ചന് നല്‍കിയിരിക്കുന്നത്. വലിയ താടിയുള്ള ഭീകര മനുഷ്യ രൂപമാണ് ചിലര്‍ക്ക് മുച്ചന്‍. ദേഹം നിറയെ രോമങ്ങളുള്ള വലിയ കുരങ്ങാണ് മറ്റുചിലര്‍ക്ക് മുച്ചന്‍. എന്നാല്‍ മട്ടലായി മുച്ചന്റെ യഥാര്‍ത്ഥ കഥയറിയണമെങ്കില്‍ താഴത്തെ മട്ടലായി ശ്രീരാമ ക്ഷേത്രത്തില്‍ എത്തണം. കാടുകളും വള്ളികളും നിറഞ്ഞു നിന്നിരുന്ന ശ്രീരാമ ക്ഷേത്ര പരിസരം ഒരു കാലത്ത് വാനര സങ്കേതമായിരുന്നു. ക്ഷേത്രത്തില്‍ നിവേദ്യം കഴിഞ്ഞാല്‍ വാനരന്മാര്‍ക്ക് നിവേദ്യ ചോറ് വട്ടളത്തില്‍ വച്ച് നല്‍കുക പതിവായിരുന്നു. ഇവിടെയുണ്ടായിരുന്ന വാനരന്മാരില്‍ പ്രധാനിയായിരുന്നു മുച്ചന്‍ കുരങ്ങ്. ഇങ്ങനെ വയ്ക്കുന്ന നിവേദ്യ ചോറ് തിന്നാനായി കുരങ്ങന്മാര്‍ കൂട്ടത്തോടെയെത്തും. എന്നാല്‍ ചുടുചോറ് വാരി മുഖത്ത് തേച്ച് ഈ കുരങ്ങന്മാരെയെല്ലാം മുച്ചന്‍ കുരങ്ങ് ഓടിച്ചു കളയും. മുച്ചന്‍ കഴിച്ചതിന്‌ ബാക്കി മാത്രമായിരുന്നു മറ്റു കുരങ്ങന്മാര്‍ക്ക്‌ ലഭിച്ചിരുന്നത് . എന്തെങ്കിലും ലഭിച്ചാല്‍ മറ്റുള്ളവര്‍ക്ക് നല്‍കാതെ എല്ലാം ഒറ്റയ്ക്ക് കഴിക്കുന്നവരെ 'മട്ടലായി മുച്ചനെ പോലെ ''എന്ന് വിളിക്കുന്ന ശൈലി ഇപ്പോഴും നിലവിലുണ്ട്. കാലമേറെ കഴിഞ്ഞെങ്കിലും മുച്ചന്റെ ഓര്‍മ്മകള്‍ ഇന്നും ഇവിടെയൊക്കെ നിലനില്‍ക്കുന്നു
കാലിക്കടവ്: മഴയും വെയിലും ഏല്‍ക്കാതെ വാര്‍ഷികാഘോഷം നടത്താന്‍ കൊടക്കാട് വെള്ളച്ചാല്‍ യംഗ് മെന്‍സ് ക്ലബ്ബ് ഓലകള്‍ കൊണ്ടോരുക്കിയ സൌന്ദര്യപന്തല്‍ കാഴ്ചക്കാരുടെ മനം കവരുന്നു. കൊടക്കാട്ടെ ജനങ്ങള്‍ ആറാഴ്ച ഒന്നിച്ചിരുന്ന് 3000 ഓല ഉപയോഗിച്ചാണ് 400 പേര്‍ക്കിരിക്കാവുന്ന ഓലപ്പന്തല്‍ നിര്‍മ്മിച്ചത്. ക്ലബ്ബിന്‍റെ മുപ്പതാം വാര്‍ഷികാഘോഷ സംഘാടകസമിതി രൂപീകരണ യോഗത്തില്‍ അധ്യാപകനായ കൊടക്കാട് നാരായണനാണ് ഓലപ്പന്തല്‍ എന്ന ആശയം മുന്നോട്ട് വച്ചത്. മഴക്കാലത്ത് പ്രത്യേകം ടെന്റ് ഒരുക്കേണ്ടതില്ല, ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ നടത്താം എന്നിവയെല്ലാം കണക്കിലെടുത്തപ്പോള്‍ എല്ലാവരും നിര്‍ദേശം അംഗീകരിച്ചു. ക്ലബ്ബ് പ്രസിഡന്റ് പി വി രമേശന്റെയും, സെക്രട്ടറി എം. കെ വിജയകുമാറിന്റെയും നേതൃത്വത്തില്‍ സ്ത്രീകളടക്കമുള്ള കൂട്ടായ്മ്മ പന്തല്‍ നിര്‍മ്മാണത്തിനായി മുന്നിട്ടിറങ്ങി. കല്യാല്‍ മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിനായി ഉപയോഗിച്ച മെടഞ്ഞ ഓലയും വനിതാ കൂട്ടായ്മ്മയില്‍ മെടഞ്ഞെടുത്ത ഓലയുമാണ്‌ നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. 65 അടി നീളവും, 35 അടി വീതിയുമുള്ള ഓലപ്പന്തല്‍. മെടഞ്ഞു മനോഹരമാക്കിയ വാതിലുകള്‍, മണ്ണ് കൊണ്ടുണ്ടാക്കിയ വേദി എല്ലാം പന്തലിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നു. വെള്ളച്ചാലിലെ കവുങ്ങ് കര്‍ഷകര്‍ നല്‍കിയ 80 കവുങ്ങുകളാണ് പന്തലിന് താങ്ങായുള്ളത്.ക്ലബ്ബ് അംഗങ്ങളായ 120 പേര്‍ക്കൊപ്പം നാട്ടുകാരും പന്തലൊരുക്കാന്‍ കൈകോര്‍ത്തു. പി കരുണാകരന്‍ എം പി യാണ് പന്തല്‍ ഉദ്ഘാടനം ചെയ്തത്. ഇന്ന് ക്ലബ്ബിന്‍റെ മാത്രമല്ല കൊടക്കാട് ഗ്രാമത്തിലെ നിരവധിപരിപാടികള്‍ ഇവിടെ നടന്നു കഴിഞ്ഞു.
കാലിക്കടവ്: പലതിലും പഴമയിലൂടെ പുതുമ തേടുന്ന ഈ കാലത്ത് വലിയ വിവാഹസല്‍കാരങ്ങളില്‍ 'തട്ടുകടകള്‍""' സജീവമാകുന്നു. നാടന്‍ രുചി വൈവിധ്യങ്ങള്‍ നിറയുന്ന തട്ടുകടകളോട് മലയാളികള്‍ക്കുള്ള പ്രിയം കണക്കിലെടുത്താണ് വിവാഹസല്‍കാര വേദികളിലേക്ക് തട്ടുകടകളെ എത്തിച്ചിരിക്കുന്നത്. കാറ്ററിംഗ് സര്‍വീസ് നടത്തുന്ന പ്രമുഖ ഹോട്ടലുകലാണ് ഇത്തരത്തിലൊരു സ്റ്റൈല്‍ സല്‍കാര വേദികളില്‍ പരീക്ഷിച്ച് വിജയിച്ചിരിക്കുന്നത്. വഴിവക്കുകളില്‍ കാണുന്ന തട്ടുകടകളുടെ കെട്ടും മട്ടും ഇവിടങ്ങളില്‍ ഒരുക്കുന്ന തട്ടുകടകള്‍ക്കും ഉണ്ട്. മെടഞ്ഞ ഓലകൊണ്ടാണ് കട കെട്ടിയുണ്ടാക്കുന്നത്‌., കടയ്ക്കു മുന്നില്‍ പഴക്കുലകള്‍ തൂങ്ങിക്കിടക്കും. അതും നല്ല നാടന്‍ പൂവന്‍ പഴം. ഇരിപ്പിടമായി ബെഞ്ചും, മരക്കസേരകളും.. വിഭവങ്ങളാകട്ടെ തനി നാടനും. പുട്ടും കടലയും, കപ്പയും മത്തിക്കറിയും, മുട്ട ഓം ലേറ്റ്, കടുപ്പത്തില്‍ ചായ, എല്ലാത്തിനുമൊപ്പം ഉപ്പിലിട്ട വിഭവങ്ങള്‍ വേറെയും... ഇതെല്ലാം കൊണ്ടു തീര്‍ന്നില്ല കാഴ്ചകള്‍, കടയിലുള്ളവരുടെ രൂപവും ഭാവവുമെല്ലാം തനി നാടന്‍ സ്റ്റൈല്‍ തന്നെ. ലുങ്കിയും, ബനിയനും തലയിലൊരു കെട്ടുമൊക്കെയായാണ്‌ സപ്ലയര്‍മാരുടെ നില്‍പ്പ്. ഇപ്പോള്‍ സല്‍കാര വേദികളില്‍ തിരക്കല്‍പ്പം കൂടുതലും ഈ തട്ടുകയില്‍ തന്നെ. സല്ക്കാരത്തിനെത്തുന്നവരുടെ എണ്ണത്തിനനുസരിച്ച് കെട്ടിയുണ്ടാക്കുന്ന തട്ടുകടകളുടെ എണ്ണവും കൂടുന്നു. ഉന്തുവണ്ടികള്‍ എത്തിച്ച് വിഭവങ്ങള്‍ വിതരണം ചെയ്യുന്ന രീതിയും ചിലയിടങ്ങളില്‍ കാണാം. മധ്യ കേരളം വരെ നേരത്തെ തന്നെ ഈ രീതി വന്നെത്തിയിരുന്നു. കാസര്‍ഗോടന്‍ ഗ്രാമങ്ങളിലേക്കും തട്ടുകട സ്റ്റൈല്‍ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കാറ്ററിംഗ് സര്‍വീസുകാര്‍. ഫോട്ടോ: ബാലന്‍ തയ്യാറാക്കിയത്: വിനയന്‍ പിലിക്കോട്
കാലിക്കടവ്: ക്രിസ്തുമസ്സും, പുതുവത്സരവും എത്തുമ്പോള്‍ പ്രിയപ്പെട്ടവര്‍ക്കായി കൈമാറുന്ന ആശംസകള്‍ക്ക് സാങ്കേതിക വിദ്യയുടെ മികവില്‍ പുതിയ മുഖം കൈവന്നതോടെ ആശംസാ കാര്‍ഡ് വിപണിയില്‍ മാന്ദ്യം. സാധാരണ നവംബര്‍ അവസാനത്തോടെ സജീവമാകുന്ന കാര്‍ഡ് വിപണി ഡിസംബര്‍ പകതിയായിട്ടും ഉണര്‍ന്നിട്ടില്ല. ഇന്റര്‍നെറ്റിന്റെയും മൊബൈലിന്റെയും കടന്നു വരവോടെയാണ് ആശംസാ കാര്‍ഡുകള്‍ തപാല്‍ മാര്‍ഗം അയക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു. ഈ സമയങ്ങളില്‍ പോസ്റ്റ്‌ ഓഫീസുകളില്‍ ആശംസാകാര്‍ഡുകള്‍ കുന്നു കൂടുമായിരുന്നു എന്നാല്‍ ഇപ്പോള്‍ ഇതുവഴി കടന്നുപോകുന്ന കാര്‍ഡുകളുടെ എണ്ണം നന്നേ കുറവാണെന്ന് ഇവിടെയുള്ളവരും പറയുന്നു. ഫെയ്സ് ബുക്ക്‌ പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ കൂടി സൌഹൃദങ്ങള്‍ക്ക് പുതിയ മാനം കൈവരികയും ഒരു മൌസ് ക്ലിക്കിന്റെ വേഗത്തില്‍ ദൂര പരിധിപോലും ഇല്ലാതെ സന്ദേശങ്ങള്‍ പലരൂപങ്ങളില്‍ പാഞ്ഞു തുടങ്ങിയതോടെയുമാണ്‌ കാര്‍ഡുകള്‍ അയക്കുന്ന പതിവ് ശീലത്തോട് പലരും വിടപറഞ്ഞത്‌. മനസ്സിനിഷ്ട്ടപ്പെട്ടൊരു കാര്‍ഡ് തിരഞ്ഞെടുത്ത് അതില്‍ സ്വന്തം കൈപ്പടയില്‍ സ്നേഹസന്ദേശം കുറിച്ച് പ്രിയപ്പെട്ടവര്‍ക്ക് എത്തിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ മാത്രമാണ് ഇപ്പോള്‍ കാര്‍ഡുകള്‍ തേടിയെത്തിയിരിക്കുന്നത്. മുതിര്‍ന്നവരേക്കാളും കൂടുതലായി സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളാണ് ആശംസാകാര്‍ഡുകള്‍ തേടി എത്തുക. ക്രിസ്തുമസ് സുഹൃത്തിനെ കണ്ടെത്തിയും അല്ലാതെയും കൂട്ടുകാര്‍ക്ക് ആശംസാകാര്‍ഡുകള്‍ നേരിട്ട് കൈമാറുന്ന പതിവ് കുട്ടികള്‍ക്കിടയില്‍ ഇപ്പോഴും ഉണ്ട്. പക്ഷെ പരീക്ഷാക്കാലമായതിനാല്‍ ഇവരും ഇതുവരെ വിപണിയിലേക്ക് എത്തിയിട്ടില്ല. 23 നാണ് പരീക്ഷ കഴിഞ്ഞ് വിദ്യാലയങ്ങളില്‍ ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നടക്കുക. അന്നേക്കു കാര്‍ഡുകള്‍ തേടി കൂടുതല്‍ ആവശ്യക്കാര്‍ എത്തുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍. പ്രമുഖ കമ്പനികളുടെതും, പ്രാദേശികമായി നിര്‍മ്മിച്ചതുമായ വൈവിധ്യമാര്‍ന്ന കാര്‍ഡുകള്‍ ഇത്തവണയും വില്പനയ്ക്കായി എത്തിയിട്ടുണ്ട്. അഞ്ചു രൂപയുടെ കുഞ്ഞന്‍ കാര്‍ഡു മുതല്‍ ഇരുന്നൂറു രൂപയിലധികം രൂപവിലയുള്ള കാര്‍ഡുകള്‍ വരെ വിപണിയില്‍ ഉണ്ട്. എന്തുതന്നെയായാലും വരും ദിവസങ്ങളില്‍ കച്ചവടം സജീവമാകുമെന്ന പ്രതീക്ഷയില്‍ കാര്‍ഡുകള്‍ നിരത്തിവച്ച് കാത്തിരിക്കുകയാണ് കച്ചവടക്കാര്‍.
കാലിക്കടവ്: വീടുകള്‍ക്കുള്ളിലെ ചീന ഭരണികളില്‍ നിന്നുമാറി കടകള്‍ക്ക് മുന്നിലെ ചില്ല് ഭരണികള്‍ക്കുള്ളിലേക്കെത്തിയ ഉപ്പിലിട്ടവയ്ക്ക് പ്രിയമേറുന്നു. മാങ്ങ, നെല്ലിക്ക, നാരങ്ങ എന്നിവ മാത്രമല്ല പച്ചക്കറികളില്‍ പലതും ഉപ്പിലിട്ടു കൊണ്ടാണ് കടകളില്‍ കച്ചവടം പൊടി പൊടിക്കുന്നത്. കാരറ്റ്, ബീറ്റ് റൂട്ട്, കക്കിരി എന്ന് വേണ്ട കോവയ്ക്ക പോലും ഉപ്പിലിട്ട് വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്.കാലിക്കടവ് ,തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലെല്ലാം ഉപ്പിലിട്ടത്‌ വില്‍ക്കുന്ന കടകള്‍ ധാരാളമുണ്ട്. ചെറു കഷ്ണങ്ങളായി മുറിച്ചിട്ട ഉപ്പിലിട്ടതിന് ഒരു രൂപയും രണ്ടുരൂപയും ഒക്കെയാണ് വില. കുട്ടികളാണ് ഇതിന്‍റെ പ്രധാന ആവശ്യക്കാര്‍. വീടുകളിലേക്ക് പാര്‍സലായി കൊണ്ട് പോകുന്നവരും കുറവല്ല. മാങ്ങ,നെല്ലിക്ക,ബീറ്റ്റൂട്ട് എന്നിവയ്ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. വിനാഗിരിയും,ഇഞ്ചിയും,മുളകുമെല്ലാം ചേര്‍ത്ത് ഉപ്പിലിടുന്നതിനാല്‍ രുചി കൂടുതലാണെന്ന് ഇതിനോട് പ്രിയമുള്ളവര്‍ പറയുന്നു. ആവശ്യക്കാര്‍ കൂടിയതോടെ ഉപ്പിലിടുന്നതിന്റെ വൈവിധ്യം തേടുകയാണ് വില്‍പ്പനക്കാര്‍ ഏറ്റവും അവസാനം ഇത് പേരക്കയിലെത്തി നില്‍ക്കുന്നു. സ്കൂളുകളോട് ചേര്‍ന്നാണ് ഇത്തരം കടകളില്‍ ഏറെയുള്ളത്. അതുകൊണ്ട് തന്നെ പണ്ട് മിഠായിഭരണികള്‍ക്കുണ്ടായിരുന്ന സ്ഥാനം ഇന്ന് ഉപ്പിലിട്ടവയ്ക്കാണ്
First <<  1 2 3   >> Last